June 14, 2026

കരള്‍രോഗത്താല്‍ ജീവിത വഴിയില്‍ പകച്ച് ഒരു കുടുംബം .

0
IMG-20201202-WA0375.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കല്‍പ്പറ്റ: കരള്‍രോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ സഹായം തേടുന്നു. തെക്കുംതറ കാട്ടിപ്പറമ്പില്‍ വീട്ടില്‍ കെ.എം ജോസി (57) ആണ് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഉദാരമതികളുടെ കനിവ് കാത്തിരിക്കുന്നത്. ഇദ്ദേഹത്തിന് കരള്‍ സംബന്ധമായ അസുഖമാണ്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനാല്‍ ലിവര്‍ ചുരുങ്ങുന്ന അവസ്ഥയാണ്. 
രോഗം മൂര്‍ച്ഛിച്ചത്തിനെ തുടര്‍ന്ന് ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തണമെന്നാണ് വിദഗ്ദ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ പണമാണു തടസം. ശസ്ത്രക്രിയയ്ക്കായി ഏകേദശം 45 ലക്ഷത്തിലധികം രൂപ ചിലവ് വരും. ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും സഹായം കൊണ്ടാണ് ഇതുവരെ ചികിത്സ മുന്നോട്ടുപോയത്. ഇപ്പോള്‍ വെള്ളാരംകുന്നിലുള്ള ഇളയ സഹോദരന്റെ വീട്ടിലാണ് ജോസിയും കുടുംബവും താമസിച്ചുവരുന്നത്.
തയ്യല്‍ ജോലി ചെയ്യുന്ന ജോസിക്ക് അസുഖം കൂടിയതിനെ തുടര്‍ന്ന് പണിയെടുക്കാനും കഴിയാതെ വന്നതോടെ വരുമാനവും നിലച്ചു. കരള്‍ മാറ്റിവെക്കാനുള്ള ഭീമമായ തുക ഈ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്. ജോസിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സുമനസുകള്‍ക്ക് മുമ്പില്‍ സഹായമഭ്യര്‍ത്ഥിക്കുകയാണ് ഈ നിര്‍ധന കുടുംബം. ചികിത്സാ സഹായം സ്വരൂപിക്കാന്‍ എസ്.ബി.ഐ ബ്രാഞ്ചില്‍ ജോഷിയുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. 
അക്കൗണ്ട് നമ്പര്‍: 32744802569.
ഐ.എഫ്.എസ്.സി കോഡ്: എസ്ബിഐഎന്‍0006456.
branch: kambalakkad
ഫോണ്‍: 9562630817.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *