April 29, 2026

വയനാട് ജില്ലയില്‍ 180 പേര്‍ക്ക് കൂടി കോവിഡ് : · 139 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ

· 178 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (04.12.20) 180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 139 പേര്‍ രോഗമുക്തി നേടി. 178 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11588 ആയി. 9902 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 75 മരണം. നിലവില്‍ 1611 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 899 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
പുല്‍പ്പള്ളി സ്വദേശികളായ 28 പേര്‍, ബത്തേരി 25 പേര്‍, മേപ്പാടി 18 പേര്‍, കല്‍പ്പറ്റ 17 പേര്‍, പനമരം 13 പേര്‍,  കണിയാമ്പറ്റ, മാനന്തവാടി, മുട്ടില്‍ 10 പേര്‍ വീതം, നെന്മേനി, മീനങ്ങാടി  8 പേര്‍ വീതം, പടിഞ്ഞാറത്തറ, വെള്ളമുണ്ട 7 പേര്‍ വീതം, തവിഞ്ഞാല്‍ 4 പേര്‍, അമ്പലവയല്‍, എടവക, തിരുനെല്ലി  3 പേര്‍ വീതം, നൂല്‍പ്പുഴ, വെങ്ങപ്പള്ളി, വൈത്തിരി, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്നെത്തിയ മാനന്തവാടി, മീനങ്ങാടി സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

139 പേര്‍ക്ക് രോഗമുക്തി
ബത്തേരി സ്വദേശികളായ 10 പേര്‍, മുട്ടില്‍ 9 പേര്‍, മാനന്തവാടി 8 പേര്‍, അമ്പലവയല്‍, പൂതാടി, വൈത്തിരി, കല്‍പ്പറ്റ 7 പേര്‍ വീതം, പനമരം, പടിഞ്ഞാറത്തറ 6 പേര്‍ വീതം, മേപ്പാടി, കണിയാമ്പറ്റ 5 പേര്‍ വീതം, പുല്‍പ്പള്ളി, എടവക 3 പേര്‍ വീതം, നെന്മേനി, വേങ്ങപ്പള്ളി, പൊഴുതന, കല്‍പ്പറ്റ 2 പേര്‍ വീതം, വെള്ളമുണ്ട, കോട്ടത്തറ, മീനങ്ങാടി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ സ്വദേശികളായ  ഓരോരുത്തരും 3 തമിഴ്‌നാട് സ്വദേശികളും ഒരു ബംഗാള്‍ സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 37 പേരുമാണ് രോഗമുക്തരായത്്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *