June 14, 2026

ഈ തിരഞ്ഞെടുപ്പിൽ കാർഷിക പ്രശ്നങ്ങൾ ചർച്ചയായില്ലെന്നു ആക്ഷേപം

0
IMG-20201208-WA0272.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  കേരള ചരിത്രത്തിലെ നിർണ്ണായകമായ  ഒരു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കാർഷിക പ്രശ്നങ്ങൾ ചർച്ചയായില്ലെന്ന് ആക്ഷേപം.  രാഷ്ട്രീയ പാർട്ടി നേതാക്കൾ ജനങ്ങളുടെ പ്രശ്നങ്ങൾ പൊതു വേദിയിലേക്ക് കൊണ്ടുവരുന്നില്ല . വയനാട് ജില്ലയിൽ  വയനാട് മെഡിക്കൽ കോളേജ്, രൂക്ഷമായ  വന്യമൃഗശല്യം, ബദൽ  പാത, രാത്രി യാത്ര നിരോധനം, കാർഷിക വിലയിടിവ് , വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ  ചർച്ചയ്ക്ക് വന്നില്ലെന്ന് ഹരിതസേന സ്ഥാപക പ്രസിഡണ്ടും കേരള ഇൻഡിപെൻഡൻന്റ്  ഫാർമേഴ്സ് അസോസിയേഷൻ പ്രവർത്തകനുമായ അബ്രഹാം ബെൻഹർ ആരോപിച്ചു. 
  ജനങ്ങളുടെ പ്രശ്നങ്ങൾ തമസ്കരിച്ചു .രാഷ്ട്രീയം മാത്രം ചർച്ചയാക്കിയാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും  അദ്ദേഹം കുറ്റപ്പെടുത്തി. 
  പത്തു വർഷമായി തുടരുന്ന രാത്രി യാത്ര നിരോധനത്തിന്റെ  പേരിൽ വയനാട്ടിലെ അടയ്ക്കാ കർഷകർക്ക് മാത്രം  ഓരോ കിലോയ്ക്കും  10 രൂപ വീതം പ്രതിവർഷം നഷ്ടം ഉണ്ടാകുന്നുണ്ട്. കർഷകൻ വിലയ്ക്കുവാങ്ങുന്ന എല്ലാ ഉൽപ്പന്നങ്ങളുടെയും വില വർദ്ധിച്ചു.  
 കാർഷിക വിപണിയിൽ സർക്കാരിൻറെ ഇടപെടൽ,  അടിസ്ഥാനവില ,  മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കുള്ള സഹായങ്ങൾ ,കാർഷിക കടാശ്വാസം തുടങ്ങിയ വിഷയങ്ങൾ ഒന്നും ചർച്ചയ്ക്കുപോലും വന്നില്ല. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു വന്നവർ ഒന്നും ശരിയാക്കിയില്ലെന്നും അബ്രഹാം ബെൻഹർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *