April 29, 2026

വയനാട്ടിൽ ദാരുണ മരണങ്ങളുടെ പരമ്പര: കൊണ്ടോട്ടി സ്വദേശി പറളിക്കുന്നിൽ കൊല്ലപ്പെട്ടു

0
By ന്യൂസ് വയനാട് ബ്യൂറോ

.

കൽപ്പറ്റ : വയനാട്ടിൽ രണ്ട് ദിവസങ്ങളായി ദാരുണ മരണങ്ങൾ തുടരുന്നു.
കമ്പളക്കാട് പറളിക്കുന്ന് ലക്ഷം വീട് കോളനിയില്‍ ദുരൂഹസാഹചര്യത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. കോഴിക്കോട് കൊണ്ടോട്ടി സ്വദേശി ലത്തീഫ് (53) ആണ് മരിച്ചത്. ഇദ്ധേഹത്തിന്റെ പറളിക്കുന്നുള്ള ഭാര്യാ ഗൃഹത്തില്‍ വെച്ചാണ് സംഭവം. ഇദ്ദേഹവുമായി ഭാര്യയും, ഭാര്യവീട്ടുകാരുമായി സാമ്പത്തിക വിഷയത്തിലടക്കം തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ രാത്രി വീട്ടില്‍ നിന്നും ബഹളം കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് അയല്‍വാസികളെത്തി നോക്കിയപ്പോള്‍ ലത്തീഫിനെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കല്‍പ്പറ്റ പോലീസ് സ്ഥലത്തെത്തി ലത്തീഫിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.കല്‍പ്പറ്റ പോലീസ് അന്വേഷണം ആരംഭിച്ചു.

നക്ഷത്രം തൂക്കുന്നതിനിടെ പുൽപ്പള്ളിയിൽ മേക്കപ്പ് മാൻ ഷാബു മരത്തിൽ നിന്ന് വീണ് മരിച്ചു. ബത്തേരിയിൽ സി.പി.എം നേതാവ് ആത്മഹത്യ ചെയ്തു.

ഇന്നലെ പൊതുമരാമത്ത് വകുപ്പ് എ.ഇ. കുഴഞ്ഞു വീണു മരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *