May 9, 2026

നാഷനൽ ബുക്ക് ട്രസ്റ്റ് ബത്തേരിയിലെ അധ്യാപക ഭവനിൽ മാർച്ച് 4 മുതൽ 10 വരെ പുസ്തകമേള നടത്തും.

0
By ന്യൂസ് വയനാട് ബ്യൂറോ
ഭാരത സർക്കാർ മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ ബുക്ക് ട്രസ്റ്റ് സുൽത്താൻ ബത്തേരിയിലെ അധ്യാപക ഭവനിൽ വെച്ച് മാർച്ച് 4 മുതൽ 10 വരെ പുസ്തകമേള സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.എല്ലാ ദിവസവും രാവിലെ 10 മണി മുതൽ 7 മണി വരെ ആയിരിക്കും പ്രവേശനം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആവശ്യമായ മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലുള്ള പുസ്തകങ്ങൾ മിതമായ വിലക്ക് പ്രത്യാക വില കിഴിവോടെ ഇവിടെ നിന്നും ലഭിക്കും. ഇതിനോടൊപ്പം വിദ്യാർത്ഥികൾക്കായി നിരവധി കലാ സാഹിത്യ മത്സരങ്ങളും സംഘടിപ്പിക്കും. മത്സര വിജയികൾക്ക് മാത്രമല്ല പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനങ്ങളും ലഘുഭക്ഷണവും നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ എസ്.ആർ വിനേഷ് ,റീന വിജയകുമാർ ,ലക്ഷ്മണൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *