വയനാട്ടിൽ വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ വ്യവസായ പാർക്ക് തുടങ്ങണമെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ
വയനാട്ടിൽ വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ വ്യവസായ പാർക്ക് തുടങ്ങണമെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ കമ്മറ്റി ബത്തേരിയിൽ വാർത്താ സമ്മേളനത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. സ്വന്തം ഭൂമിയിലും ,വാടക കെട്ടിടത്തിലും വ്യവസായം നടത്തുന്ന വ്യവസായികൾക്ക് പൊല്യൂഷൻ കൺട്രോൾ ബോർഡ് ദൂര പരിധിയും ,ചില സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് സർട്ടിഫിക്കറ്റ് ,ലൈസൻസ് തുടങ്ങിയവ നൽകുന്നില്ലെന്നും ഭാരവാഹികൾ ആരോപിച്ചു. പല കാരണങ്ങളാലും പല വ്യവസായ സ്ഥാപനങ്ങളും അടച്ച് പൂട്ടുകയും ,സംരംഭകർ വരാതാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ,ഇതിന് ശാശ്വതമായ പരിഹാരം വ്യവസായ പാർക്ക് മാത്രമാണെന്നും ,സർക്കാർ തലത്തിൽ അടിയന്തിരമായി വ്യവസായ പാർക്ക് തുടങ്ങുവാനുള്ള നടപടി ഉണ്ടാകണമെന്നും ,ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു . വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ജോർജ് മുണ്ടക്കൽ ,ജില്ലാ സെക്രട്ടറി എ.ഭാസ്കരൻ തുടങ്ങിയവർ പങ്കെടുത്തു.






Leave a Reply