ജൈവപച്ചക്കറി കൃഷിയിറക്കല്‍ ഉദ്ഘാടനം
കല്‍പ്പറ്റ:എന്‍.എസ്.എസ്.കോട്ടപ്പടി കരയോഗം കരിങാംവയലിന്റെ ആഭിമുഖ്യത്തില്‍ കരയോഗമന്ദിര പരിസരത്ത് പച്ചക്കറിനടുന്ന പരിപാടി ആരംഭിച്ചു.കരയോഗം പ്രസിഡന്റ് സി.പി.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ഷകവനിത,കര്‍ഷകജ്യോതി പുരസ്കാര ജേതാവും,ഒരു മുറം പച്ചക്കറിപദ്ധതിയുടെ വക്താവുമായ സുജാതദാസ് മാനിവയല്‍ പച്ചക്കറി തൈനട്ട്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.യോഗത്തില്‍ കരയോഗം സെക്രട്ടറി ടി.എം.ഗോപാലന്,എം.ബാലകൃഷ്ണന്,രാമന് നായര്‍,സ്വാശ്രയസംഘം സെക്രട്ടറി കോമളവല്ലി എന്നിവര്‍ സംസാരിച്ചു.






Leave a Reply