June 5, 2026

അതിമാരക മയക്ക് മരുന്നുമായി സിനിമ സീരിയൽ നടൻ അറസ്റ്റിൽ.

0
IMG_20211216_102347.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  അതിമാരക മയക്ക് മരുന്നുമായി സിനിമ സീരിയൽ നടൻ  വൈത്തിരിയിൽ  അറസ്റ്റിൽ.
അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍ പെട്ട എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി സിനിമാസീരിയല്‍ അഭിനേതാവായ എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി.ജെ ഡെന്‍സ(44) നെയാണ്  അറസ്റ്റ് ചെയ്തത്. 
രഹസ്യ വിവരത്തെ തുടര്‍ന്ന്  വൈത്തിരി എസ്.ഐ ഇ. രാംകുമാറുംസംഘവും  വയനാട് എസ്പിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി രജികുമാറിന്റെനേതൃത്വത്തില്‍ പഴയ വൈത്തിരിയിലെ ഒരു ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.  അടുത്തിടെയായി വയനാട് ലഹരി – മയക്ക് മരുന്ന് വിൽപ്പനക്കാരുടെ താവളമാവുകയാണ്. ഇവരെ പിടിക്കാൻ പോലീസ് – എക്സൈസ് സേനാംഗങ്ങൾ  കർശന പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *