April 25, 2026

ഒമിക്രോണ്‍ കേസുകളുടെ വർധന:മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും

0
IMG_20211227_093605.jpg
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗം ചേരും.സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോ എന്ന കാര്യം യോഗം പരിഗണിക്കും. സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കാനുളള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച വിഷയമാകും.

സംസ്ഥാനത്ത് ഇന്നലെ 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. വിദേശത്ത് നിന്ന് എത്തിയ 16 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെ മൂന്നുപേര്‍ക്കുമാണ് ഒമിക്രോണ്‍ ബാധിച്ചത്. എറണാകുളം 11, തിരുവനന്തപുരം ആറ്, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്താകെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 57 ആയി ഉയര്‍ന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *