പാളയൻ കോടൻപഴം വീഞ്ഞ്.
തയ്യാറാക്കിയത്
ആര്യ സുരേന്ദ്രൻ .എ .എസ് .
ചേരുവകൾ:
പാളയൻ കോടൻ പഴം = 4 എണ്ണം
പഞ്ചസാര = 1/2 kg
ഏലക്ക = 3 എണ്ണം
ഗ്രാംപ്പൂ = 3 എണ്ണം
കറുകപട്ട = 1 കഷ്ണം
ഇൻസ്റ്റന്റ് യീസ്റ്റ് = 1/2 ടീസ്പൂൺ
ഉണക്കമുളക്= 3 എണ്ണം
തിളപ്പിച്ചാറിയ വെള്ളം = 1 ലിറ്റർ.
ഉണ്ടാക്കുന്ന വിതം:
ഒരു പാത്രത്തിൽ തൊലി കളഞ്ഞ പാളയൻ കോടൻ പഴം എടുത്ത് തടി തവി ഉപയോഗിച് നന്നായി ഉടച്ചു കൊടുക്കുക.
അതിലേക്ക് അളന്നുവെച്ചിരിക്കുന്ന പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം അളന്ന് വെച്ചിരിക്കുന്ന വെള്ളം ചേർത്ത് ഇളക്കുക.
അതിലേക്ക് എടുത്ത് വെച്ചിരിക്കുന്ന ഏലക്ക, ഗ്രാംപൂ, കറുകപട്ട, എന്നിവ പൊടിച്ച് ചേർക്കുക.
നന്നായി യോജിപ്പിച്ചതിന് ശേഷം യീസ്റ്റ്, ചെറുതായി മുറിച്ച ഉണക്ക മുളക് എന്നിവ ചേർത്ത് ഇളക്കുക.
ഈ മിശ്രിതം ഒരു ഭരണിയിലേക് മാറ്റുക.
നന്നായി അടച്ചതിനു ശേഷം ഭരണിയുടെ മുകൾ ഭാഗം ഒരു തുണി ഉപയോഗിച് കെട്ടി വെക്കുക.
തുടർന്നുള്ള ദിവസങ്ങളിൽ ഈ മിശ്രിതം ഒരു തടി തവി വെച് നന്നായി ഇളക്കി കൊടുക്കുക.
പത്താമത്തെ ദിവസം വീഞ്ഞ് അറിച്ചെടുക്കാവുന്നതാണ്.
ഈ വൈൻ കുപ്പിയിലാക്കി അടച്ചു സൂക്ഷിക്കാം.
Leave a Reply