November 10, 2026

തൊഴില്‍വകു പ്പിന്റെ സഹായഹസ്തം ജില്ലയില്‍ 15,34,650 രൂപ പെന്‍ഷന്‍ നല്‍കി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തൊഴിലാളികള്‍ക്ക് ആശ്വാസമായി തൊഴില്‍ വകുപ്പിന്റെ ക്ഷേമ പദ്ധതികള്‍
ഊര്‍ജിതമാക്കുന്നു. കേരള മരംകയറ്റ തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം ജില്ലയില്‍ 390
തൊഴിലാളികള്‍ക്ക് ഇതിനകം ധനസഹായം നല്‍കിയത്. ഇവര്‍ക്ക് പ്രതിമാസ പെന്‍ഷനും നല്‍കി വരുന്നു. മരംകയറ്റ തൊഴിലിനിടെയുണ്ടാവുന്ന അപകടങ്ങളില്‍ പരിക്കേറ്റ്
ജോലി ചെയ്യാന്‍ കഴിയാത്തവിധം അവശരാവുന്ന തൊഴിലാളികള്‍ക്ക് 50,000 രൂപയാണ്
പദ്ധതി പ്രകാരം നല്‍കിവരുന്നത്. അപകടത്തില്‍ മരിക്കുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക്
ഒരുലക്ഷം രൂപയാണ് ധനസഹായം.1,100 രൂപ വീതം 99 പേര്‍ക്ക് നിലവില്‍ പെന്‍ഷന്‍ നല്‍കിവരുന്നു.2018 ജനുവരി മാസം വരെ ഇത്തരത്തില്‍ പെന്‍ഷന്‍ വിതരണം ചെയ്തിട്ടുണ്ട്.
ഈ മേഖലയില്‍ സര്‍ക്കാര്‍ അനുവദിച്ച 15,34,650 രൂപ അര്‍ഹരായവര്‍ക്കു
നല്‍കി.
അസംഘടിത തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം അസംഘടിത മേഖലയില്‍ തൊഴില്‍
ചെയ്യുന്ന നിര്‍ധനര്‍ക്ക് ചികില്‍സാ സഹായം നല്‍കി വരുന്നു. 8,000 രൂപയാണ് ഈയിനത്തില്‍ ചെലവഴിച്ചത്.കാന്‍സര്‍, വൃക്ക, ഹൃദയ-ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചവര്‍ക്കും പക്ഷാഘാതം സംഭവിച്ച വര്‍ക്കുമാണ് സഹായം. 2017-18 സാമ്പത്തിക വര്‍ഷം വരെ
90 തൊഴിലാളികള്‍ക്ക് ഇത്തരത്തില്‍ ധനസഹായം നല്‍കി. കേരള അസംഘടിത തൊഴിലാളി
റിട്ടയേര്‍ഡ് പെന്‍ഷന്‍ സ്‌കീം പദ്ധതി പ്രകാരം 13 തൊഴിലാളികള്‍ക്ക് പ്രതിമാസം 1,100 രൂപ വീതം പെന്‍ഷന്‍ നല്‍കിവരുന്നു. 2018 മാര്‍ച്ച് വരെ പെന്‍ഷന്‍ വിതരണം ചെയ്തു.
2,36,600 രൂപയാണ് ഈയിനത്തില്‍ ചെലവഴിച്ചത്. ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട
സംശയങ്ങള്‍ക്ക് ജില്ലാ ലേബര്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04936 203905.
• ക്ഷേമസംരംഭങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രേഡിങ്
 വ്യാപാര വ്യവസായ സ്ഥാപനങ്ങളെ പ്രവര്‍ത്തന സംവിധാന-തൊഴിലാളി ക്ഷേമ സംരംഭങ്ങളുടെ
അടിസ്ഥാനത്തില്‍ ഗ്രേഡിങ് നടത്തുന്നു. ആദ്യഘട്ടത്തില്‍ ടെക്‌സ്റ്റൈല്‍
ഷോപ്പുകള്‍, ആശുപത്രികള്‍, നിര്‍മാണ മേഖല, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, സ്റ്റാര്‍
ഹോട്ടലുകള്‍, ജ്വല്ലറികള്‍, ഐടി സ്ഥാപനങ്ങള്‍, സെക്യൂരിറ്റി എന്നീ എട്ടു മേഖലകളില്‍
ഗ്രേഡിങ് നടപ്പാക്കി. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള മികച്ച തൊഴില്‍ദാതാവ്, സംതൃപ്തരായ
തൊഴിലാളികള്‍, മികവുറ്റ തൊഴില്‍ അന്തരീക്ഷം, തൊഴിലാളികള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍, തൊഴിലിടങ്ങളിലെ സുരക്ഷ എന്നീ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഗ്രേഡിങ്.
• ചൂഷണത്തിനെതിരേ വേതന സുരക്ഷാ പദ്ധതി
 തൊഴിലാളികള്‍ക്ക് ആശ്വാസമേകി വേതന സുരക്ഷാ പദ്ധതി. തൊഴിലാളികളെ ചൂഷണത്തില്‍ നിന്നു മോചിപ്പിക്കുന്നതിനും അവര്‍ക്ക് മിനിമം വേതനം ലഭ്യമാവുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുമായി നടപ്പാക്കിയ പദ്ധതി ആയിരങ്ങള്‍ക്കു തുണയായി. സ്വകാര്യ മേഖലയില്‍
ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം ബാങ്ക് മുഖേന കൈമാറുന്നതിനായി
തൊഴില്‍വകുപ്പിന്റെ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം എന്ന വെബ്‌സൈറ്റ് ഉപയോഗിക്കണമെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇപ്രകാരം വേതനം കൈമാറ്റം ചെയ്യന്നതിലൂടെ
തൊഴിലുടമ വേതനമായി നല്‍കുന്ന തുക എത്രയാണെന്ന വ്യക്തമായ വിവരങ്ങള്‍ തൊഴില്‍വകുപ്പിന് ലഭിക്കും. ഈ സംവിധാനത്തിലൂടെ ഇതുവരെ ജില്ലയിലെ 111 സ്ഥാപനങ്ങള്‍ 2005 തൊഴിലാളികള്‍ക്കായി 17,23,64,399 രൂപ ബാങ്ക് മുഖേന നല്‍കി.
• ഇതര മേഖലകളിലും ശ്രദ്ധേയമായ ഇടപെടലുകള്‍
 ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേട്ടം കൈമുതലാക്കി ഇതര മേഖലകളിലും ശ്രദ്ധേയമായ
ഇടപെടലുകള്‍ നടത്തുകയാണ് തൊഴില്‍വകുപ്പ്. മറുനാടന്‍ തൊഴിലാളികള്‍ക്കായി ആവിഷ്‌കരിച്ച സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയായ 'ആവാസ്' ആണ് ഇതില്‍ പ്രധാനം.
ഇന്നലെ വരെ 6,011 തൊഴിലാളികള്‍ പദ്ധതിയുടെ ഭാഗമായി. ശേഷിക്കുന്നവരെ കണ്ടെത്തി പദ്ധതിയില്‍ അംഗങ്ങളാക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ നടന്നുവരികയാണ്. ആരോഗ്യവകുപ്പിന്റെ
സഹകരണത്തോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി വിവിധ പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാംപുകളും ആരോഗ്യ-തൊഴില്‍നിയമ ബോധവല്‍ക്കരണ
ക്ലാസുകളും സംഘടിപ്പിച്ചുവരുന്നു. 2016-17 വര്‍ഷം അഞ്ചും 2017-18 സാമ്പത്തിക വര്‍ഷം
ഏഴും മെഡിക്കല്‍-ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *