September 2, 2026

തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വീണ്ടും സ്വർണ്ണ വേട്ട: 92 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി.

0
IMG-20180420-WA0020
By ന്യൂസ് വയനാട് ബ്യൂറോ
കേരള കർണാടക അതിർത്തിയായ   തോൽപെട്ടിയിൽ 92 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. 
 ഇന്ന്  പുലർച്ചെ എക്സൈസിന്റെ വാഹന പരിശോധനയിലാണ് നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച മൂന്ന് കിലോ സ്വർണ്ണം എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ പിടികൂടിയത്. സ്വർണ്ണം കടത്തിയ  രണ്ട് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊണ്ടോട്ടി സ്വദേശി നസുറൽ ഫുഹാദ് ( 28) ഓമശ്ശേരി പുത്തൂർ സ്വദേശി മുഷ്താഖ് അഹമദ് ( 34 )എന്നിവരാണ് അറസ്റ്റിലായത്.   സഞ്ചരിച്ച ബാഗ്ലളൂര് കോഴിക്കോട് കർണാടക കെ എസ് ആർ. ടി. സി ബസിൽ സഞ്ചരിക്കവെയാണ്   സ്വർണ്ണം പിടികൂടിയത്. 
    അടുത്തിടെയായി തോൽപ്പെട്ടിയിൽ സ്വർണ്ണ വേട്ട പതിവാകുകയാണ്. 2017 ഒക്ടോബർ 10-ന് കല്ലട ബസിൽ അനധികൃതമായി കടത്തിയ 35 കിലോ സ്വർണ്ണം തോൽപ്പെട്ടിയിൽ വെച്ച് എക്സൈസ് പിടികൂടുകയും പെരിന്തൽമണ്ണ സ്വദേശികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *