വെള്ളമുണ്ടയിൽ കുന്നിടിച്ച് നീർച്ചാൽ നികത്തിയവർക്കെതിരെ നടപടി സ്വീകരിക്കണം -മുസ്ലീം ലീഗ്
വെള്ളമുണ്ടയിൽ കുന്നിടിച്ച് നീർച്ചാൽ നികത്തിയ സംഭവം കുറ്റകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലീം ലീഗ്. ഒരു പ്രദേശമാകെ ഇടിച്ചു നിരത്തി വൻ ദുരന്തത്തിന് കാരണമാകുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരമെ
ന്നും വെള്ളമുണ്ട പഞ്ചായത്ത് മുസ്ലീം ലീഗ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ബാണാസുര മലനിരയിലെ അതീവ ദുർബ്ബല പ്രദേശത്താണ്
എല്ലാ നിയമങ്ങളും ലംഘിച്ചും, യാതൊരു വിധ അനുമതിയും ഇല്ലാതെ കുന്നിടിച്ച് നിരത്തി നീർച്ചാൽ നികത്തിയത്.
അധികൃതരുടെ മൗനാനുവാദത്തോടെയാണ് കുന്ന് ഇടിച്ചതെന്നു ലീഗ് നേതാക്കൾ.
കരിങ്കല്‍കോറിതുറക്കുന്നതിൻ്റെ മുന്നോടിയായി കുന്ന് ഇടിച്ച് നിരത്തിയത്.
ബാണാസുരമലയിലെ വെള്ളമുണ്ട പുളിഞ്ഞാൽ പെരുങ്കുളം വനഭൂമിയോട് ചേര്‍ന്നാണ് വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട് വ്യാപകമായി മണ്ണിടിച്ചത്.
നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി എടുത്ത മണ്ണ് നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനുംമറ്റ് ആവശ്യങ്ങൾക്കും
ഉപയോഗിക്കുന്ന നീരുറവയായ കല്ലാംതോട്ടിലാണ് തള്ളിയത്. തോട് ഭാഗികമായി മൂടിയ അവസ്ഥയിലാണ് ഉള്ളത്. കഴിഞ്ഞ കുറച്ചു ദിവസമായി. തോട്ടിലെ വെള്ളം കലങ്ങിയത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ മുകള്‍ഭാഗത്ത് പോയി പരിശോധന നടത്തിയപ്പോഴാണ് ആയിരക്കണക്കിന് ലോഡ് മണ്ണ് കൂട്ടിയിട്ട അവസ്ഥ കണ്ടത്
വെള്ളമുണ്ടപഞ്ചായത്തിൻ്റെയും, റവന്യൂ അധികൃതരുടെയും യാതൊരു വിധ അനുമതിയും ഇല്ലാതെ കുന്ന് ഇടിച്ച് നിരത്തിയ സംഭവം വരും നാളുകളിൽ വൻ ദുരന്തത്തിന് വഴിവെക്കുമെന്നും നേതാക്കൾ പറഞ്ഞു.
വെള്ളം പൂര്‍ണമായും കലങ്ങുകയും, ഒഴുക്ക് കുറയുകയും ചെയ്തതോടെ. കുടിവെള്ളത്തെ ആശ്രയിക്കുന്ന നൂറുകണക്കിന് സാധാരണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.
അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ 616 ലാണ് നീര്‍ച്ചാല്‍ നികത്തിയത്. നൂറ് മീറ്ററോളം ഉയരത്തിലുള്ള കുന്നിൽ നിന്നും, ഇരുപത് മീറ്ററോളം താഴ്ചയിലാണ് മണ്ണ് ഇടിച്ച് നിരത്തിയത്.
നിയമ പ്രകാരം അനുമതി ലഭിച്ചാല്‍ മാത്രമേ ഇത്തരം
ഭൂമിയില്‍ നിര്‍മ്മാണ പ്രവൃത്തി നടത്താന്‍ പാടുള്ളൂ എന്ന നിയമം ലംഘിച്ചാണ് കുന്ന് ഇടിച്ച് നിരത്തിയിട്ടുള്ളത്.
പ്രദേശത്തെ ഭൂമിയില്‍ ഊത് കൃഷി തുടങ്ങുന്നതിനാണ് കുളം നിര്‍മ്മിക്കുന്നതെന്ന സ്ഥലമുടമകളുടെ വിശദീകരണം വിശ്വസിക്കാൻ പറ്റാത്തതാണ്.
പുതിയ ക്വാറി തുടങ്ങുന്നതിന്റെ ഭാഗമായാണ് അനധികൃത നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നത്
വനത്തോട്‌ചേര്‍ന്ന് അതിരു പങ്കിടുന്ന ഭൂമിയിലാണ് ക്വാറി തുറക്കാന്‍ തിരക്കിട്ടനീക്കം നടത്തുന്നത്. വെള്ളമുണ്ടയിലെ ഭരണപക്ഷ നേതാക്കളാണ് ക്വാറിക്ക് പിന്നിലെന്ന് സംശയിക്കുന്നതായും ലീഗ് നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ലീഗ് നേതാക്കളായ പി.കെ. അമീൻ, സലീം കേളോത്ത്, ടി. നാസർ, മായൻ മുതിര തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply