June 23, 2026

ജില്ലയില്‍ 617 പേര്‍ക്ക് കൂടി കോവിഡ്

0
COVI1.JPG
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് 617 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1296 പേര്‍ രോഗമുക്തി നേടി. 10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 614 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്തു നിന്ന് വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനത്തില്‍ നിന്ന് വന്ന 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു .
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 160319 ആയി. 150835 പേര്‍ രോഗമുക്തരായി. നിലവില്‍ 8022 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 7726 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 845 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 835 പേര്‍ ഉള്‍പ്പെടെ ആകെ 8770 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1007 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു. നിലവില്‍ ജില്ലയില്‍ 7 ആക്റ്റീവ് കോവിഡ് ക്ലസ്റ്ററാണ് ഉളളത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *