May 30, 2026

തുടി വാര്‍ഷികവും, ആദിവാസി ഗ്രാമോത്സവവും 29ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഏച്ചോം തുടി നാട്ടറിവ് കേന്ദ്രത്തിന്റെ 22ാം വാര്‍ഷികവും, ആദിവാസി ഗ്രാമോത്സവവും 29ന് വിവിധ പരിപാടികളോടെ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 29ന് രാവിലെ 10 മണിക്ക് ആദിവാസി മൂപ്പന്മാരുടെ നേതൃത്വത്തില്‍ ഗോത്രപൂജയോടെ കോടിയുയര്‍ത്തും. രണ്ട് മണിക്ക് വട്ടക്കളി (കയറും, കളിയും) മത്സരവും നടക്കും. അഞ്ചു മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കേരളാ ജെസ്യൂള്‍ പ്രൊവിഷന്‍ഷ്യാള്‍ ഡോ.എം.കെ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തും. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന സാജന്‍ അധ്യക്ഷത വഹിക്കും. വയനാട് സബ്കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, കോഴിക്കോട് സബ് കലക്ടര്‍ വി വിഗ്‌നേശ്വരി എന്നിവര്‍ സമ്മാനദാനം നടത്തും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി മോഹനന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി ഇസ്മായില്‍, കുടുംബശ്രീമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി സാജിത, മാനന്തവാടി ടി.ഡി.ഒ,  ജി പ്രമോദ്, ഏച്ചോം ഗോപി, ഫാ.വി.ടി ജോസ്, തോമസ് വി.ഡി, ഫാ.വില്‍സണ്‍ പുതുശ്ശേരി, ഫാ.ബേബി ചാലില്‍, എന്‍ ഷിബു സംസാരിക്കും. പി.കെ കരിയന്റെയും സംഘത്തിന്റെയും, ഗദ്ദിക, അട്ടപ്പാടി ആദി കലാസംഘത്തിന്റെ ആട്ടംപാട്ട്, കാട്ടുനായ്ക്കരുടെ കൈകൊട്ടിക്കളി, ദാമോദരനാശനും സംഘവും അവതരിപ്പിക്കുന്ന കോല്‍ക്കളി, വിവിധ ആദിവാസി വിഭാഗങ്ങളുടെ തനത് കലാരൂപങ്ങളുടെ അവതരണം എന്നിവയും അരങ്ങേറും. ഏച്ചോം തുടി കലാസംഘത്തിന്റെ നാട്ടരങ്ങ്, ഗാനമേള, തുടിക്കൂട്ടം വിദ്യാര്‍ത്ഥികളുടെ നൃത്തനൃത്ത്യങ്ങള്‍ എന്നിവയും നടക്കും. വാര്‍ഷികത്തിന്റെ ഭാഗമായി നാളെ രാവിലെ 10 മണിക്ക് കല്‍പ്പറ്റ എം.ജി.ടി ഹാളില്‍ 'അതിജീവനം-സാദ്ധ്യതകളും, വെല്ലുവിളികളും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സെമിനാറില്‍ കല്‍പ്പറ്റ നാരായണന്‍, സി.ആര്‍ നീലകണ്ഠന്‍, കെ.കെ സുരേന്ദ്രന്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ തുടി ഡയരക്ടര്‍ ഫാ.ബേബി ചാലില്‍, സംഘാടക സമിതി കണ്‍വീനര്‍ എന്‍ ഷിജു, തുടി അംഗങ്ങളായ ആര്‍ ബാബു, സി.കെ സരിത എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *