May 30, 2026

സംസ്ഥാന ജൂനിയര്‍ ബാഡ്മിന്റണ്‍ റാങ്കിംഗ് ടൂര്‍ണ്ണമെന്റ് ബത്തേരിയില്‍

0
By ന്യൂസ് വയനാട് ബ്യൂറോ

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial”>കല്‍പ്പറ്റ: സംസ്ഥാന ജൂനിയര്‍ ബാഡ്മിന്റണ്‍ (ഷട്ടില്‍) റാങ്കിംഗ് ടൂര്‍ണ്ണമെന്റ് മെയ് രണ്ട് മുതല്‍ ആറു വരെ ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി കോസ്‌മോ പോളിറ്റണ്‍ ക്ലബ്ബ്, വയനാട് ക്ലബ്ബ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ടൂര്‍ണ്ണമെന്റില്‍ മുഴുവന്‍ ജില്ലകളില്‍ നിന്നുമായി 500ലധികം താരങ്ങള്‍ പങ്കെടുക്കും. അണ്ടര്‍ 17, 19 വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമാണ് മത്സരങ്ങള്‍. ദേശീയ-സംസ്ഥാന തലങ്ങളില്‍ മികവ് തെളിയിച്ച താരങ്ങളും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. രാവിലെ 9 മുതല്‍ വൈകുന്നേരം ഏഴു മണിവരെയാണ് മത്സരങ്ങള്‍. ടൂര്‍ണ്ണമെന്റ് രണ്ടിന് വയനാട് ക്ലബ്ബില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി ഡോ.പി.സി സജിത്ത്, കണ്‍വീനര്‍ ടോം ജോസഫ്, കെ ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *