ഇ-ഹെൽത്ത് യു.എച്ച്.ഐ.ഡി കാർഡ് വിതരണോദ്ഘാടനം ചെയ്തു
പടിഞ്ഞാറത്തറ :കേരള സർക്കാർ ആരോഗ്യ പദ്ധതിയായ ഇ- ഹെൽത്ത് പടിഞ്ഞാറത്തറ കുടുംബരോഗ്യ കേന്ദ്രത്തിൽ നടപ്പാക്കുന്നതിനോടനുബന്ധിച്ചുള്ള യു.എച്ച്.ഐ.ഡി കാർഡിന്റെ ആദ്യ വിതരണം മെഡിക്കൽ ഓഫീസർ ഡോക്ടർ കിഷോർ കുമാർ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ നല്കി ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡണ്ട്. ഗിരിജ കൃഷ്ണൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ജസീല, ഷിന്റോ തുടങ്ങിയവർ സംസാരിച്ചു






Leave a Reply