May 28, 2026

മൊബൈല്‍ ചാര്‍ജര്‍ കേബിളില്‍ നിന്ന് തീപിടിച്ച് ബെഡ്‌റൂം ഭാഗികമായി കത്തി നശിച്ചതായി പരാതി

0
IMG_20220212_105515.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മൊബൈല്‍ ചാര്‍ജര്‍ കേബിളില്‍  നിന്ന് തീപിടിച്ച് ബെഡ്‌റൂം ഭാഗികമായി  കത്തി നശിച്ചതായി പരാതി. തോണിച്ചാല്‍ പൈങ്ങാട്ടിരി സ്വദേശിയും , മീനങ്ങാടി പോളി ടെക്‌നിക്കിലെ ഇലക്ട്രികല്‍ വിഭാഗം ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്‍ ചാര്‍ജുമായ വികാസിന്റെ വീട്ടിലെ  മുറിയിലാണ് അഗ്‌നിബാധയുണ്ടായത്. ഓണ്‍ ചെയ്ത പ്ലഗില്‍ കണക്ട് ചെയ്തിരുന്ന മൊബൈല്‍ ചാര്‍ജര്‍ കേബിളില്‍  നിന്നാണ് തീപിടിച്ചതെന്ന് വികാസ് പറയുന്നു. വൈകിട്ട് നാലു  മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് തീ പിടിച്ചത്  കണ്ടത്. വീട്ടില്‍ പ്രായമായ അമ്മ മാത്രമാണ് ഉണ്ടായിരുന്നതെന്നും, വലിയ അപകടത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് വികാസ് പറഞ്ഞു.
രാവിലെ ഡ്യൂട്ടിക്ക് പോകുന്നതിന് മുമ്പ് വികാസ് പ്ലഗ്ഗില്‍ ചാര്‍ജര്‍കുത്തി ഓണ്‍ ചെയ്ത് വെച്ചിരുന്നു. റെഡ്മി നോട്ട് 10 മാക്‌സ് പ്രോയുടെ  ചാര്‍ജറാണ് കണക്ട് ചെയ്തിരുന്നത്. കേബിളിന്റെ ചാര്‍ജ്ജിംഗ് പോയിന്റില്‍ നിന്നാണ് തീ കത്തി പടര്‍ന്നിട്ടുള്ളതെന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദധാരികൂടിയായ വികാസ് പറയുന്നു.മൊബൈലിലേക്ക് കണക്ട് ചെയ്യുന്ന വശം ബെഡിലെ കമ്പിളിക്കിടയിലായിട്ടുണ്ടാക്കുമെന്നും, എന്തെങ്കിലും സ്പാര്‍ക്ക് വന്നതുമൂലം തീ പിടിച്ചതായിരിക്കാമെന്നുമാണ് വിശ്വസിക്കുന്നതെന്നും വികാസ് പറഞ്ഞു.കിടക്ക, കമ്പിളി, തലയിണ, കട്ടില്‍, ഫാന്‍ തുടങ്ങിയവ ഭാഗികമായി കത്തിയിട്ടുണ്ട്. ഓണായിരിക്കുന്ന പ്ലഗ്ഗില്‍ ചാര്‍ജര്‍ കുത്തിവെച്ചിട്ട് പുറത്ത് പോകുന്നവര്‍ ദയവായി ശ്രദ്ധിക്കണമെന്നും വികാസ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *