June 23, 2026

പുസ്തക ചലഞ്ചിന് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്

0
IMG_20220222_065330.jpg
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി :ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തക ചലഞ്ചില്‍ പുല്‍പ്പള്ളി വിജയ എച്ച്.എസ്.എസിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ 150 പുസ്തകങ്ങള്‍ സമാഹരിച്ചു.  പുസ്തകങ്ങള്‍ കേണിച്ചിറ യുവപ്രതിഭ ലൈബ്രറി ഭാരവാഹികള്‍ക്ക് വിദ്യാര്‍ത്ഥികള്‍ കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എസ് സതി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബിജോയ് വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. സോന ബിജു, വൈഗ സുധീഷ്, ലൈബ്രറി ഭാരവാഹികളായ എം.എന്‍ ദിവാകരന്‍, എം.പി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *