May 30, 2026

കേരള ശാസത്ര സാഹിത്യ പരിഷത്തിന്റെ അൻപത്തി അഞ്ചാമത് വാർഷിക സമ്മേളനം നാളെ മുതൽ പതിമൂന്ന് വരെ ബത്തേരി സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള ശാസത്ര സാഹിത്യ പരിഷത്തിന്റെ അൻപത്തി അഞ്ചാമത് വാർഷിക സമ്മേളനം നാളെ മുതൽ പതിമൂന്ന് വരെ ബത്തേരി സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വിവിധ സെമിനാറുകൾ നടന്നു കഴിഞ്ഞു. പതിനാല് ജില്ലാ സമ്മേളനങ്ങളിൽ നിന്നും തിരഞ്ഞെട്ടത്ത മുന്നൂറ്റി അൻപതോളം കൗൺസിൽ പ്രതിനിധികളും ,വിവിധ മേഖലകളിൽ നിന്നും ക്ഷണിതാക്കളായി പങ്കെടുക്കുന്ന നൂറോളം സൗഹാർദ പ്രതിനിധികളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുക .നാളെ നടക്കുന്ന സമ്മേളനം  യു.എൻ .ഡി.പി ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗം തലവൻ മുരളി തുമ്മാരുകുടി ഉദ്ഘാടനം ചെയ്യും .സമ്മേളനത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിൽ നിന്നും ഒൻപത് പേരടങ്ങുന്ന ഒരു സംഘം കേരളത്തില ശാസത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സമ്മേളന നഗരിയിൽ എത്തിച്ചേരുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പരിഷത്ത് പ്രസിഡന്റ് ടി.ഗംഗാധരൻ ,ജനറൽ സെക്രട്ടറി മീരാഭായ് ,സ്വാഗത സംഘം ചെയർമാൻ ,സി.കെ സഹദേവൻ ,ജനറൽ കൺവീനർ കെ.ബാലഗോപാലൻ ,നഗരസഭാ ചെയർമാൻ ടി.എൽ സാബു തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *