October 3, 2026

കല്‍പറ്റ ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ കെ എം ജോസ് വിരമിക്കുന്നു

0
IMG-20180525-WA0018
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പറ്റ: മലയോര ജില്ലയായ വയനാട്ടിലെ ഗവണ്‍മെന്റ് കോളേജായ എന്‍ എം എസ് എം കോളേജിന്റെ 2018 വരെയുള്ള വിദ്യാഭ്യാസ,സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് അമരക്കാരനായി നിലകൊണ്ട പ്രിന്‍സിപ്പാള്‍ കെ എം ജോസ് മെയ് 31ന് സ്ഥാനമൊഴിയുന്നു.നാഷണല്‍ അസ്സസ്‌മെന്റ് ആന്റ് ്ക്രഡിറ്റേഷന്‍ കൗണ്‍സില്‍(നാക്്്) ന്റെ ഉയര്‍ന്ന ഗ്രേഡായ ബി പ്ലസ്,പുതിയ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്,നവീകരിച്ച ലേഡീസ് ഹോസ്റ്റല്‍,എം എ മാസ്സ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം,എം എ ഇക്കണോമിക്‌സ് എന്നീ പി ജി കോഴ്‌സുകള്‍,'റൂസ' യുടെയും കേരള സംസ്ഥാന ഹയര്‍ എജുക്കേഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ നടന്ന് 'ശാസ്ത്രയാന്‍' എക്‌സിബിഷന്‍,നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടന്ന ഭവന നിര്‍മ്മാണം,സാഹിത്യവേദിയുടെ സാംസ്‌കാരിക മുന്നേറ്റങ്ങളുടെ ഭാഗമായുള്ള വായനാ ദിനം,ചുമര്‍പത്രിക പ്രകാശനം,ബഷീര്‍ദിനം,വയലാര്‍ ദിനാചരണം,സായാഹ്ന സിനിമാ പ്രദര്‍ശനം,ഐ വി ശശി അനുസ്മരണം,ത്രിദിന ദേശീയ സെമിനാര്‍,പുസ്തക പ്രകാശനം,നെറ്റ്,ജെ ആര്‍ ഫെ് ഉള്‍പ്പടെ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയ വിജയം,സ്്‌പോര്‍ട്‌സ്,ഗെയിംസ് എന്നീ രംഗത്ത് കുട്ടികള്‍ ദേശീയ തലത്തില്‍ നടത്തിയ ശ്രദ്ധേയമായ പ്രകടനങ്ങള്‍ എന്നിവ ഇദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ കൈവരിച്ച നേട്ടങ്ങളാണ്.
     ഈ കാലയളവില്‍ കേളേജിനെ പ്രതിനിധീകരിച്ച് പാട്യാലയിലും,പഞ്ചാബിലുമായി നടന്ന ഫെന്‍സിംഗ് മല്‍സരത്തില്‍ ആന്‍സി കെ ജോസ്,ആശിഷ് ഷാജി,ജോണ്‍ മാത്യു ജോസഫ് എന്നിവരും,ഒഡീഷയില്‍ വച്ച് വടന്ന ആര്‍ച്ചറി മല്‍സരത്തില്‍ ശ്രീരാഗ് എം ജിയും,പഞ്ചാബില്‍ വച്ച് നടന്ന സോഫ്റ്റ് ബോള്‍ മല്‍സരത്തില്‍ അഭിലാഷ എ കെ യും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു.
    ഇതോടൊപ്പം കോളേജിന്റെ നേട്ടങ്ങളില്‍ പങ്കാളികളായ കൊമേഴ്‌സ് വിഭാഗം മേധാവി സന്തോഷ് ടി സി,ചീഫ് ലൈബ്രേറിയന്‍ ടി കെ ഭരതന്‍ എന്നിവരും വിരമിച്ചു.1981-ല്‍ കല്‍പറ്റ ജിനചന്ദ്രന്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തിലാണ് ഗവണ്‍മെന്റ് കോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.1983-ല്‍ വെള്ളാരംകുന്നില്‍,നീലിക്കണ്ടി മൊയ്തീന്‍ സാഹിബ് വിട്ടുകൊടുത്ത 25 ഏക്കര്‍ സ്ഥലത്തെ ക്യാമ്പസിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.1992-ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ഫിലോസഫി വിഭാഗം അസ്സിസ്റ്റന്റ്് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം 2001-ല്‍ മാനന്തവാടി ഗവണ്‍മെന്റ് കോളേജിലും,2008-ല്‍ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.മേഴ്‌സി ഇഗ്നീഷ്യസ്(അസ്സിറ്റന്റ് പ്രെഫസര്‍,മേരീമാത കേളേജ് മാനന്തവാടി)ഭാര്യയും ക്രിസ്റ്റി കെ ജോസ്,അപര്‍ണ കെ ജോസ് എന്നിവര്‍ മക്കളുമാണ്.മാനന്തവാടിയിലാണ് താമസം. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *