May 19, 2024

അഖില ഭാരത അയ്യപ്പ സേവസംഘത്തിന്റെ പേരില്‍ വ്യാജ പിരിവെന്ന് ആക്ഷേപം

0
Img 20180526 122243
കല്‍പറ്റ:അഖില ഭാരത അയ്യപ്പ സേവസംഘം വൈത്തിരി താലൂക്ക് കമ്മറ്റി എന്ന പേരില്‍ വ്യാജ കമ്മറ്റി രൂപീകരിച്ച് മേപ്പാടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ജുകള്‍ സ്ഥാപിച്ച് സംസ്ഥാന കമ്മറ്റിയുടെ പേരില്‍ വ്യാജ രസീത് അടിച്ച് പിരിവ് നടത്തുകയാണെന്ന് അഖില ഭാരതീയ അയ്യപ്പ സേവസംഘം ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ ആരോപിച്ചു.നിലവില്‍ അംഗീകാരം കിട്ടാത്ത വൈത്തരി താലൂക്ക് കമ്മറ്റി പ്രസിഡണ്ട് അടക്കമുള്ള മൂന്നു പേരാണ്  പിരിവ് നടത്തുന്നതെന്നണ് ആരോപണം.അയ്യപ്പ സേവാ സംഘം ജില്ലാ പ്രസിഡന്റ് അനില്‍ ഉള്‍പ്പെടെ പരാതികള്‍ നല്‍കിയിട്ടും നടപടി എടുക്കന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
    സംസാഥാന കമ്മറ്റിയുടെ അനുമതി ഇല്ലാതെയാണ്് പിരിവ് നടത്തുന്നത്.റസീറ്റ് കുറ്റിയില്‍ അഖില ഭാരതീയ അയ്യപ്പ സേവാ സംഘം എന്നും രസീതിയില്‍ അഖില ഭാരത അയ്യപ്പ സേവാ സംഘം എന്നും വ്യാജ രജിസ്റ്റര്‍ നമ്പര്‍ പതിക്കുകയും സീരിയല്‍ നമ്പര്‍ ഇല്ലാതെ അടിച്ച രസീതി ഉപയോഗിച്ചുമാണ് പണ പിരിവ് നടത്തുന്നത്്.അഖില ഭാരത അയ്യപ്പ സേവാ സംഘം എന്ന പേരില്‍ കോട്ടയത്ത് നടക്കുന്ന അയ്യപ്പ സംഗമത്തിന്റെ പേരില്‍ ആണ് പിരിവ് നടത്തുന്നത്.ഇപ്പോള്‍ മേപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന അഖില ഭാരത അയ്യപ്പ സേവ സംഘം 2009 മുതല്‍ ശ്രീ മാരിയമ്മന്‍ ക്ഷേത്രവുമായി അടുത്തു പ്രവര്‍ത്തിക്കുന്നതും ക്ഷേത്രത്തിന്റെ എല്ലാ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കും പങ്ക് വഹിച്ച് വരുന്നതുമാണ്.എന്നാല്‍ വ്യാജ കമ്മററിയില്‍ ഉല്‍പ്പെട്ടവര്‍ മാരിയമ്മന്‍ ക്ഷേത്രത്തിന്റെ ശ്മാശാന ഭൂമി കൈയ്യേറാന്‍ ശ്രമിച്ചിരുന്നു.എന്നാല്‍ ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളുടെ ഉചിതമായ ഇടപെടല്‍ കാരണം ഭൂമി ക്ഷേത്രത്തിന്റെ താണെന്ന് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.ഇതുമായി ബന്ധപ്പെട്ട കേസ് മേപ്പാടി പൊലീസ് സ്റ്റേഷനില്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയിട്ടുളളതുമാണ്.
    ''  നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്ന് അഖില ഭാരത അയ്യപ്പ സേവസംഘം രക്ഷാധികാരി സി സഹദേവന്‍,പ്രസിഡന്റ് അനീഷ് എക്കാലില്‍,സെക്രട്ടറി കെ ബാബു,ട്രഷറര്‍ അജിത് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മളനത്തില്‍ ആവശ്യപ്പെട്ടു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *