April 17, 2026

വയനാടിനെ കാർബൺ സന്തുലിത ജില്ലയാക്കി മാറ്റും -തോമസ് ഐസക്

0
IMG_20171029_155413
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയെ ഘട്ടം ഘട്ടമായി കാർബൺ സന്തുലിത ജില്ലയാക്കി മാറ്റുമെന്ന് ധനകാര്യ മന്ത്രി ഡോ: തോമസ് ഐസക് പറഞ്ഞു. എം.എസ്.സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിൽ നടന്ന കാർബൺ സന്തുലിത വയനാട് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ സാമ്പത്തിക പ്രശ്നവും പാരിസ്ഥിതിക പ്രശ്നവും പരിഹരിക്കാനുള്ള നടപടികളാണ് ആരംഭിക്കുന്നത്.

       കാർബൺ വിഷം കുറക്കാനുള്ള ക്രിയാത്മക  ഇടപെടൽ ,ശാസ്ത്രീയമായ മരം നടൽ, ജൈവവൈവിധ്യം വർദ്ധിപ്പിക്കാനുള്ള പദ്ധതി, എന്നിവയും വയനാട് ജില്ലക്കാകെ  ഹരിത പദ്ധതിയുമാണ്  വിഭാവനം ചെയ്യുന്നത്. പൊതുജന പങ്കാളിത്തത്തോടെ  ത്രിതല പഞ്ചായത്തുകളുടെ  സഹകരണത്തോടെ  എല്ലാ വിഭാഗങ്ങളെയും ഉൾചേർത്തുള്ള  പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന്  മന്ത്രി പറഞ്ഞു.
       കാർബൺ സന്തുലിത യജ്ഞം ആദ്യം ആരംഭിച്ചത് മീനങ്ങാടി ഗ്രാമപഞ്ചായത്തിലാണ്. മീനങ്ങാടിക്കൊപ്പം വയനാട് ജില്ലയാകെയും ഇക്കാര്യത്തിൽ മുന്നോട്ട് പോകണം. വയനാട് കാർബൺ സന്തുലിത ജില്ലയാകുന്നതോടെ ഇവിടെ കാർഷികോൽപ്പന്നങ്ങൾക്കും ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും കൂടുതൽ വില ലഭിക്കുമെന്നും ഇത് കർഷകരുടെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു:
    കർഷകർ, വിദഗ്ധർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുമായി മന്ത്രി ചർച്ച നടത്തി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *