May 11, 2024

ഒാർമ്മപ്പെരുന്നാൾ ഇന്ന് തുടങ്ങും

0

മാനന്തവാടി ∙ ചെറൂർ സെന്റ് മേരീസ് ഒാർത്തഡോക്സ് പളളിയിൽ പരിശുദ്ധ പരുമല
തിരുമേനിയുടെ ഒാർമ്മപ്പെരുന്നാൾ ഇന്ന് തുടങ്ങും. വികാരി ഫാ. അനീഷ് ജോർജ്
കൊടിയേറ്റും. വിളംബര ഘോഷയാത്ര, സന്ധ്യാപ്രാർഥന, മധ്യസ്ഥ പ്രാർത്ഥന എന്നവ
നടക്കും. 30,31 തിയതികളിൽ കുറുക്കൻമൂല കുരിശിങ്കലിൽ വൈകിട്ട്
സന്ധ്യാപ്രാർഥന, മധ്യസ്ഥ പ്രാർത്ഥന എന്നവ നടക്കും. നവംബര്‍ ഒന്നിന്
വൈകിട്ട് കുറുക്കൻമൂല കുരിശിങ്കലേക്ക് പ്രദക്ഷിണം, വാദ്യമേളങ്ങളുടെ
കസാപ്രകടനം, നേർച്ച എന്നിവ നടക്കും. സമാപന ദിനമായ രണ്ടിന് മൂന്നിൻമേൽ
കുർബാന, കുറുക്കൻമൂല കുരിശിങ്കലേക്ക് പ്രദക്ഷിണം,മധ്യസ്ഥ പ്രാർത്ഥന,
നേർച്ച ഭക്ഷണം, ആശീർവാദം എന്നവ നടക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *