September 1, 2026

കാഞ്ഞിരത്തിനാൽ ജോർജിന്റെ ഭൂമി പ്രശ്നം: മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ഹരിത സേന

0
IMG-20180608-WA0118
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കാഞ്ഞിരത്തിന്റെ  ജോർജ്ജിന്റെ ഭൂപ്രശ്നത്തിൽ 
മുഖ്യമന്ത്രി 
മാപ്പ് പറയണം ഹരിതസേന ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ  നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാൽ കാഞിരത്തിനാൽ  ഭൂപ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ  ജോർജിന്റെ കുടുംബത്തെ ചതിക്കുന്ന  നിലപാടാണ് പിന്നീട് സ്വീകരിച്ചത്.
പിടിച്ചെടുത്ത ഭൂമി വിട്ടു നൽകുന്നതിന് പകരം 12 ഏക്കർ നിക്ഷിപ്ത വനഭൂമി വിട്ടുകൊടുത്തുകൊണ്ട് എൽ.ഡി.എഫ് സർക്കാർ
ഉത്തരവ് ഇറക്കി.
ജോർജിന്റെ ഭൂമി വന ഭൂമിയില്ലായെന്ന് ബോധ്യമുണ്ടായിട്ടും ഇക്കാര്യം കോടതിയിൽ നിന്ന്  മറച്ച് വെച്ചും 
 കോടതിയിൽ നിന്ന് സർക്കാറിനെതിരെ വിധി ചോദിച്ച് വാങ്ങിയുമാണ് ഇപ്പോ
ൽ ഡി.എഫ്. സർക്കാർ ജോർജിനെ വീണ്ടും പറ്റിച്ചത്.
ജോർജിന് വേണ്ടി പി.സി, തോമസ് മുഖേന ഫയൽ ചെയ്ത റിവ്യ ഹരജി വാദത്തിന്
വന്നപ്പോൾ വനം വകുപ്പ് ഭാർജിന്റെ ഭൂമി വളമിയാണെന്ന നിലപാട് സ്വീകരിച്ചപ്പോൾ വന
ഭാമിയല്ലായെന്ന നിലപാടാണ് റവന്യൂ വകുപ്പ് സ്വീകരിച്ചത്. ഒരേ വിഷയത്തിൽ രണ്ട് വകുപ്പു
ന്നിയാണെന്നും അതുകൊണ്ട് മുഖ്യമന്ത്രിയുടെ തീരുമാനം കോടതിയെ അറിയിച്ചാൽ മതിയെന്നും
കൾ രണ്ട് നിലപാടുകൾ സ്വീകരിച്ചപ്പോൾ സർക്കാറിന്റെ നിലപാട് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്. അതു കൊണ്ട് മുഖ്യമന്ത്രിയുടെ തീരുമാനം കോടതിയെ അറിയിച്ചാൽ മതിയെന്ന് 
മഖ്യമന്ത്രിയുടെ ഒാഫിസ് കേസ് നടത്തുന്ന അഡീഷണൽ അഡ്വക്കറ് ജനറൽ മാത്ജിത്ത്
തമ്പാനെ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ തീരുമാനം അനന്തമായി നീണ്ടുപോവുകയും കേസ് അനന്തമായി നീട്ടി
കൊണ്ടുപോവുന്നതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 
കേസ്
2017 ആഗസ്റ്റ് രണ്ടിന് അന്തിമ വാദത്തിനെടുക്കുന്നതിന് മുമ്പെങ്കിലും മുഖ്യമന്ത്രിയുടെ തീരുമാന
ത്തിനായി അഡീഷണൽ അഡ്വക്കറ്റ് ജനറൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി എം..വി.ജയരാജന്
കത്ത് അയച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് മറുപടി നൽകിയില്ലായെന്നാണ് വിവരാവകാശ
രേഖകൾ വ്യക്തമാക്കുന്നത്. അതോടൊപ്പം വനം വകുപ്പ് വിജ്ഞാപനം ചെയ്ത ഭൂമി
ജോർജിന്റെ ഭൂമിയല്ലായെന്നും അതുകൊണ്ട് കേസിൽ ജോർജ്ജിന്റെ വാദത്തെ സർക്കാർ
പിന്തുണയ്ക്കണമെന്ന് നിയമസെക്രട്ടറിയും സർക്കാറിന് നിയമോപദേശം നൽകിയിരുന്നു.
മുഖ്യമന്ത്രിയ്കാ ഓഫീസിന്റെ  തീരുമാനം മാത്രമെ കോടതിയിൽ പറയാവൂ എന്ന് നിർദ്ദേശമുണ്ടായിരുന്നതിനാൽ അഡീഷണൽ അഡ്വക്കറ്റ് ജനറലിന് സർക്കാറിന്റെ നിലപാട് പറയാൻ  കഴിയാതെ വരികയും വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയുടെ കേസിൽ സർക്കാരിനെതിരായി ഉണ്ടായ  വിധി  ഹൈകോടതി ഡിവിഷൻ ബെഞ്ച് ശരിവെക്കുകയുമാണ് ഉണ്ടായത്.
അതോടെ കേസിൽ ജോർജിന്റെ വാദത്ത് സർക്കാർ പിന്തുണയ്ക്കണമെന്ന നിയമ  സെക്രട്ടറിയുടെ നിയമോപദേശവും അട്ടിമറിക്കപ്പെട്ടുവെന്ന് മാത്രമല്ല ജോർജിന് അനുകൂലമായ വിജിലൻസിന്റെ
 റിപ്പോർട്ടും സബ് കലക്ടർ സാംബശിവറാവുവിന്റെ റിപ്പോർട്ടും സർക്കാർ കോടതിയിൽ നൽകാതെ മറച്ചുവെച്ചു.സർക്കാർ കോടതിയിൽ സ്പെഷൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്യണമെന്നാണ് 
സർക്കാറിന് എതിരെ വിധി വന്ന ശേഷം സർക്കാറിന് ലഭിച്ച നിയമോപദേശം,  എന്നാൽ
 ലീവ്  ഫയൽ ചെയ്യാതെ കോടതിയിൽ  നൽകാതെ  പല കാര്യങ്ങളും  മറച്ചു വെച്ചു.
. ജോർജിന്റെ കേസ് പരാജയപ്പെടുത്താനായി വനം വകുപ്പുമായുള്ള ഒത്തുകളികളാണ്
വിവരാവകാശ രേഖയിലൂടെ വ്യക്തമാകുന്നത്. അഡ്വ. വി.ടി. പ്രദീപ് കുമാർ, ജോസ് പുന്നക്കൽ, പി. എൻ. സുധാകര സ്വാമി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *