മാര്‍ ഇവാനിയോസ് അനുസ്മരണവും പദയാത്രയും നടത്തി
മാനന്തവാടി: മാനന്തവാടി വൈദികജില്ലയുടെ നേതൃത്വത്തില്‍ മലങ്കരകത്തോലിക്കാസഭയുടെ വിവിധ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ മാര്‍ ഇവാനിയോസ് അനുസ്മരണവും പദയാത്രയും നടത്തി. കാട്ടിക്കുളം സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍നിന്നും ആരംഭിച്ച പദയാത്ര മുളളന്‍കൊല്ലി സെന്റ് ജോര്‍ജ്ജ് മലങ്കര കത്തോലിക്കാദേവാലയത്തില്‍ സമാപിച്ചു. തുടർന്ന് നടന്ന വി.കുര്‍ബാനയ്ക്ക് മാനന്തവാടി പ്രോട്ടോ വികാരി ഫാ. ലൂക്കോസ് പള്ളിപടിഞ്ഞാറ്റേതില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഡോ.ചാക്കോ നരിമറ്റത്തില്‍ കോർ എപ്പിസ്ക്കോപ്പ അനുഗ്രഹപ്രഭാഷണം നടത്തി. പൊതുസമ്മേളനത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു എന്നിവയില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു. ശ്രേയസ്സ് നല്കുന്ന ഉന്നതവിദ്യാഭ്യാസ സഹായവും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. ഫാ.ലൂക്കോസ് പളളിപടിഞ്ഞാറ്റേതില്‍, ഫാ.വര്‍ഗ്ഗീസ് പ്ലാച്ചിറ, ഫാ. വര്‍ഗ്ഗീസ് ചങ്ങനാമഠം, ഫാ. വര്‍ഗ്ഗീസ് കടക്കേത്ത്, ഫാ.ജെയിംസ് മലേപറമ്പില്‍, പ്രദീപ് അബ്രാഹം , ബേബി മാസ്റ്റര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു





Leave a Reply