August 14, 2026

വെള്ളമുണ്ട തൊണ്ടർനാട് പഞ്ചായത്തുകളിൽ തിങ്കളാഴ്ച ഹർത്താൽ..

0
By ന്യൂസ് വയനാട് ബ്യൂറോ
ഇരട്ട കൊലപാതകം: നാളെ 
 വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളിൽ ഹർത്താൽ.
മാനന്തവാടി:.നവ
ദമ്പതികളുടെ കൊലപാതകത്തിൽ    പോലീസ്   കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച്
 തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിൽ 
(തിങ്കളാഴ്ച)രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണിവരെ യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ
ഹർത്താൽ നടത്തും.
തൊണ്ടർനാട്  പന്ത്രണ്ടാം മൈൽ പൂരിഞ്ഞിയിലെ വാഴയിൽ ഉമ്മർ ഭാര്യ ഫാത്തിമ എന്നിവരുടെ
 കൊലപാതകരെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ.
തീർത്ഥാടകർ ,ആംബുലൻസ്, പത്രം, പാൽ ,മരണപ്പെട്ടവരുടെവീടുകളിലേക്കും
ആശുപത്രിയിലേക്കും പോകുന്നവരുടെയും വാഹനങ്ങൾ എന്നിവ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പതിനേഴ്ദിവസം 
കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് പോലീസിന്റെ അനാസ്ഥകൊണ്ട് മാത്രമാണ്.
വേണ്ട രീതിയിലുള്ള അന്വേഷണം നടത്താതെ പോലീസ് നിഷ്ക്രിയരായി പ്രവർത്തിക്കുന്നത് മൂലം ജനങ്ങൾ ഭീതിയിലാണുള്ളത്.
കൊലപാതകത്തിനുള്ള കാരണം എന്തെന്ന് പോലും കണ്ടെത്താൻ കഴിയാത്ത പോലീസ് അന്വേഷണത്തിൽ ഏറെ ദുരൂഹതകളുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ നിരവധി കളവ് കേസ്സുകൾ ഉണ്ടായിട്ടും വേണ്ട വിധത്തിൽ അന്വേഷണം നടത്താതെ പോലീസ് അനാസ്ഥ കാണിക്കുകയാണ് ചെയ്യുന്നത്
പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ഡി. വൈ. എസ്. പി ഓഫീസ് മാർച്ച് അടക്കമുള്ള സമരങ്ങൾക്ക് യു ഡി എഫ് നേതൃത്വം നൽകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *