August 12, 2026

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് അറുപത് കാരൻ മരിച്ചു.

0
IMG_20180726_185914
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ഇരുചക്രവാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു . ബത്തേരി കൈപ്പഞ്ചേരി ഉജാസ് ഭവനിലെ ശിവൻ (60) ആണ് മരിച്ചത്. പാട്ടവയൽ റൂട്ടിലെ ഗസ്റ്റ് ഹൗസിന് മുമ്പിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന ബൈക്കിടിച്ചാണ് അപകടം ഉണ്ടായത്.വ്യാഴാഴ്ച വൈകുന്നേരം നാലോടെ ചെറുമകനെ സ്കൂളിൽ നിന്ന് കൂട്ടാൻ ബൈക്കിലെത്തിയ ഇയാൾ ബൈക്ക് റോഡരികിൽ വെച്ച ശേഷം റോഡ് മുറിച്ചു കടക്കുകയായിരുന്നു.  സംഭവസ്ഥലത്ത് വെച്ചുതന്നെ ശിവൻ മരണപ്പെട്ടു. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *