August 13, 2026

മാനന്തവാടി താലൂക്കിലെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു: റോഡ് അറ്റകുറ്റപ്പണി ഇന്ന് തുടങ്ങും.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി താലൂക്കിൽ നാളെ മുതൽ നടത്താനിരുന്ന പ്രൈവറ്റ് ബസ്സ് സമരം മാറ്റിവെച്ചു.
 മാനന്തവാടി സബ് കളക്ടർ വിളിച്ചു ചേർത്ത  യോഗത്തിൽ  
നിരവിൽപ്പുഴ റൂട്ടിൽ ഇന്നു മുതൽ റോഡ് അറ്റകുറ്റപണി ആരംഭിക്കുന്നതാണെന്ന ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത് .കഴിഞ്ഞ ചൊവ്വാഴ്ച മുതൽ നിരവിൽ പുഴ വെള്ളമുണ്ട റൂട്ടിൽ സ്വകാര്യ ബസുകൾ ഓടുന്നില്ല. ഇന്നലെ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ  മാനന്തവാടി ടൗണിൽ റോഡ് ഉപരോധവും നടത്തി. തകർന്ന് തരിപ്പണമായ റോഡ് നന്നാക്കത്തതിൽ പ്രതിഷേധിച്ചാണ് 28 – മുതൽ  മാനന്തവാടി താലൂക്കിൽ  അനിശ്ചിതകാലത്തേക്ക് ബസുകൾ സർവ്വീസ് നിർത്തിവെക്കാൻ തീരുമാനിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *