August 14, 2026

റിക്രൂട്ട്മെന്റ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കുള്ള ഏകദിന സൗജന്യ പരിശീലനം തിങ്കളാഴ്ച.

0
By ന്യൂസ് വയനാട് ബ്യൂറോ
റിക്രൂട്ട്മെന്റ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കുള്ള ഏകദിന സൗജന്യ പരിശീലനം തിങ്കളാഴ്ച.
കൽപ്പറ്റ:  വിവിധ  റിക്രൂട്ട്മെന്റ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കുള്ള ഏകദിന സൗജന്യ പരിശീലനം തിങ്കളാഴ്ച കൽപ്പറ്റ  ഐ.സി.എസ്. സിവിൽ സർവീസ് അക്കാദമിയിൽ നടക്കും.   
   19 ബാങ്കുകളിലേക്കായി  ഇന്ത്യൻ ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ കമ്മീഷൻ (ഐ.  ബി.പി.എസ്.) നടത്തുന്ന പരീക്ഷക്ക് അപേക്ഷിക്കുന്ന വിധം പരീക്ഷാ തയ്യാറെടുപ്പ്, പരീക്ഷ എളുപ്പമാക്കാനുള്ള മാർഗ്ഗങ്ങൾ തുടങ്ങിയവയാണ് ഏകദിന പരിശീലനത്തിൽ ഉൾകൊള്ളിച്ചിട്ടുള്ളത്.
    ഐ.സി.എസ്. സിവിൽ സർവീസ് അക്കാദമി മേധാവിയും മുഖ്യപരിശീലകനുമായ ബിജു തങ്കപ്പൻ പഠനം എളുപ്പമാക്കാനായി ശാസ്ത്രീയമായ രീതിയിൽ ആവിഷ്കരിച്ച    വണ്ടർ ലേൺ പാഠ്യ പദ്ധതിയും കാൽകുലേറ്ററിനെക്കാൾ വേഗത്തിൽ കണക്ക് കൂട്ടാൻ കഴിയുന്ന നൈയൻ മാജിക്സ് സമ്പ്രദായവും  കൺസപ്റ്റ് ആഡിംഗ് സമ്പ്രദായവും ആണ് ഉദ്യോഗാർത്ഥികൾക്ക്  പരിചയപ്പെടുത്തും..  കൂടാതെ മനസ്സിനെ ശാന്തമാക്കാനും  ഏകാഗ്രമാക്കുവാനുമായി ആവിഷ്കരിച്ച ബിജൂസ് മ്യൂസിക് തെറാപ്പി  ഉദ്യോഗാർത്ഥികളെ പരിശീലിപ്പിക്കും.. അപേക്ഷിക്കേണ്ട വിധം  ,പരീക്ഷാ പരിശീലനത്തിനുള്ള എളുപ്പ വഴി,  തീവ്രപരിശീലന മാർഗ്ഗങ്ങൾ എന്നിവ ഉദ്യോഗാർത്ഥികൾക്ക് പരിചയപ്പെടുത്തും. രജിസ്ട്രേഷന് 9846183735  എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *