ദുരിതബാധിതർക്ക് ആശ്രയമൊരുക്കി കണ്ണൂർ ഗവ. പോളി
ഉപയോഗിക്കാതിരുന്ന വീടുകള്‍ ദുരിത ബാധിതര്‍ക്കായി ഒരുക്കി നല്‍കി കണ്ണൂര്‍,തോട്ടട ഗവ.പോളിടെക്‌നിക് കോളേ ജ് വിദ്യാർത്ഥികളും അദ്ധ്യാപകരും മാതൃകയായി. മണ്ണിടിച്ചിനെ തുടർന്ന് ജീവിതം വഴിമുട്ടിയ മാനന്തവാടി നഗരസഭ പഞ്ചാരക്കൊല്ലി ഡിവിഷനിലെ മണിയൻ കുന്നിലെ നിവാസികൾക്ക് പ്രയോജനമായി. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ആറോളം കുടുംബങ്ങളെ താൽക്കാലിക അഭയ കേന്ദ്രമായ ഈ വീടുകളിലേക്ക്
മാറ്റി താമസിപ്പിക്കാൻ കഴിഞ്ഞെന്നു പഞ്ചാരക്കൊല്ലി വാർഡ് അംഗം കെ.വി ജുബൈർ
പറഞ്ഞു. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചലിൽ പ്രദേശത്തെ ഏഴു വീടുകൾ
പൂർണ്ണമായും, രണ്ടു വീടുകൾ ഭാഗികമായും തകർന്നിരുന്നു. വീടും സ്വത്തും നഷ്ട പ്പെട്ട ഒൻപതോളം കുടുംബ ങ്ങൾ സമീപത്തെ ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു അഭയം തേടിയിരുന്നത്.
അതിനിട യിലാണ് മാനന്തവാടി സ്വദേശിയും തോട്ടട ഗ വ. പോളി ജീവനക്കാരനുമായ
പി. സനൽകുമാർ വയനാടിന്റെ പ്രളയക്കെടുതികളുടെ വ്യാപ്തി കോളേജ് പ്രിൻസിപ്പാൾ
എം.സി പ്രകാശനെ ബോധ്യപ്പെടുത്തുന്നത്. തുടർന്ന് മാനന്തവാടി നഗരസഭയുമായി കൈകോർത്ത്
കോളേജിലെ സാങ്കേതിക വിദ്യാർത്ഥികളുടെ കഴിവുകൾ ഉപയോഗപ്പെടുത്തി
ട്രൈബൽ സൊസൈറ്റി ആദിവാസി വിഭാഗങ്ങൾക്കായി പ്രിയദർശിനി തേയിലത്തോട്ടത്തിലെ കാടുപിടിച്ചുകിടക്കുന്ന വീടുകൾ ഒരുക്കുകയായിരുന്നു. എട്ടുവീടുകളിൽ മേൽക്കൂരയുള്ള ആറു വീടുകളും കൂടാതെ താമസക്കാരില്ലാത്ത കോളനിയിലെ മൂന്നു വീടുകളും മുപ്പതോളം വിദ്യാർത്ഥികളും ഇരുപത്തിയഞ്ചോളം വരുന്ന അദ്ധ്യാപകരും ചേർന്നു വാസയോഗ്യമാക്കി.
നാലു ദിവസം കൊണ്ട് വീടും പരിസരവും വൃത്തിയാക്കി പെയിന്റടിച്ച് പ്ലംമ്പിഗും
വൈദ്യൂതികരണവും പൂർത്തിയാക്കിയാണ് ഈ സംഘം മടങ്ങിയത്. തോട്ടട ഗവ. പോളി
വിദ്യാർത്ഥികളെ കൂടാതെ പയ്യന്നൂർ സി.ഇ.ടി എൻജിനീയറിംഗ് കോളേജിലെ അഞ്ചു വിദ്യാർത്ഥികളും പ്രവർത്തനങ്ങളിൽ പങ്കാളികളായി. സ്വന്ത മായി കെത്തിയ ഒരു ലക്ഷത്തോളം രൂപ ചെലവാക്കിയാണ് വയറിംഗ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കിയത്.
കൂടാതെ മാനന്തവാടിയിലെ ഫേഷൻ വില്ലേജ് ടെക്സ്റ്റയിൽ ഉടമ കെ. ഫൗലാദ് പ്ലംമ്പിംഗിനാവശ്യമായ സാധനങ്ങൾ വാങ്ങി നൽകുകയും ചെയ്തു. വീടുകൾക്കാവശ്യമായ വാതിലുകൾ
എത്തിച്ചു നൽകി. കുടിവെള്ളത്തിനായി താൽക്കാലിക സംവിധാനവും നഗരസഭയുടെ
നേതൃത്വത്തിൽ ഒരുക്കുകയും ചെയ്തു. അടുത്ത ദിവസം വീടുകളിൽ വൈദ്യുതിയെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ടി ബിജു,
കോളേജ് എൻ.എസ്.എ സ് കോർഡിനേറ്റർ കെ.പി ബിജു തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക്
നേതൃത്വം നൽകി.





Leave a Reply