പ്രളയത്തിന് ശേഷം പുഴയോരങ്ങൾ ഇടിഞ്ഞുതാഴുന്നു
പുഴയോരങ്ങൾ ഇടിഞ്ഞുതാഴുന്നു പനമരം,വെണ്ണിയോട് മാനന്തവാടി ഭാഗങ്ങളിലെ വലിയ പുഴയോരം ഇടിഞ്ഞുതാഴുന്നു .പ്രളയത്തിൽ ഒറ്റപ്പെട്ടപ്രദേശം മണ്ണിടിച്ചിൽ ഭീഷണിയിലാണ്.. പുഴയരികിലെ ഏക്കർ കണക്കിന് സ്ഥലങ്ങൾ ഒലിച്ചുപോയി. പുഴകളിലെ ജലനിരപ്പ് താഴുന്നതിനിടെ പുഴയോരം ഇടിയുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. പുഴയോരങ്ങളിൽ മുമ്പുണ്ടായിരുന്ന മുളങ്കൂട്ടങ്ങളും കൈതകളും നാമാവശേഷമായതോടെ വെറും മൺതിട്ടകൾ മാത്രമായി പുഴയോരം മാറി. ഇത് മണ്ണിടിച്ചിൽ രൂക്ഷമാക്കി.





Leave a Reply