May 22, 2026

സ്ത്രീ പീഡന കേസുകളിൽ കേരള പോലീസ് കാര്യക്ഷമമായി നടപടിയെടുക്കണം: പി.കെ. ജയലക്ഷ്മി.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജലന്ധർ  ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ 
 പരാതിയിലും  പി.കെ. ശശി എം.എൽ.എക്കെതിരായ യുവതിയുടെ പരാതിയിലും പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും ഇരകൾക്ക് നീതി ഉറപ്പാക്കണമെന്നും മുൻ മന്ത്രിയും എ.ഐ. സി.സി. അംഗവുമായ പി കെ ജയലക്ഷ്മി പ്രസ്താവനയിൽ പറഞ്ഞു. കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ  മുഴുവൻ  പിന്തുണയുണ്ട്.   പരാതികാർക്ക്  നിയമ പരിരക്ഷ നൽകാൻ സർക്കാരിനും പോലീസിനും ബാധ്യതയുണ്ട്. കന്യാസ്ത്രീകൾ പ്രത്യക്ഷ സമരത്തിനിറങ്ങിയിട്ടും ഈ വിഷയത്തിൽ അധികാരികൾ മൗനം പാലിക്കുന്നത് മറുവശത്ത് എം.എൽ. എ.യുടെ സ്ത്രീ പീഡന കേസും കൂടി ഉള്ളതുകൊണ്ടാണന്ന് സംശയിക്കണം. സ്ത്രീ സുരക്ഷയിൽ കേരളത്തിന്        ഏറെ അപമാനകരമായ കാര്യങ്ങളാണ് എൽ.ഡി.എഫ്. ഭരണകാലത്ത് നടക്കുന്നത്. ധാർമ്മിക കേരളത്തിന് മുറിവേറ്റ സംഭവമാണ് ജലന്ധർ ബിഷപ്പിനെതിരെയും എം.എൽ.എക്കെതിരെയും ഉയർന്ന് വന്ന പരാതികൾ . നവകേരളമെന്നത് നിർമ്മാണ പ്രവർത്തനങ്ങളിൽ ഒതുക്കാതെ അവകാശ സംരംക്ഷണം, സ്ത്രീ സുരക്ഷ,   നിയമ പരിരക്ഷ, നീതി നിർവ്വഹണം തുടങ്ങിയ കാര്യങ്ങളിലും ഉണ്ടാകണമെന്നും ജയലക്ഷ്മി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *