April 29, 2026

പ്രളയത്തിലാണ്ടു പോയ കുട്ടനാടിന് പ്രളയത്തെ അതിജീവിച്ച വയനാട്ടിൽ നിന്നും സഹായവുമായി ശാസ്ത്ര സാഹിത്യ പരിഷത്

0
By ന്യൂസ് വയനാട് ബ്യൂറോ

പ്രളയത്തിലാണ്ടു പോയ കുട്ടനാടിന്  
പ്രളയത്തെ അതിജീവിച്ച വയനാട്ടിൽ നിന്നും ഒരു കൈ സഹായം നല്കാൻ 
ഗാനസന്ധ്യയും സ്നേഹ വിരുന്നും ഒരുക്കി ശാസ്ത്ര സാഹിത്യ പരിഷത് 
ഇത്തവണ കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ ഏറ്റവും വലിയ ദുരിത നേരിടേണ്ടി വന്നത് ലോവർ കുട്ടനാട് പ്രദേശം ആണ്. സമുദ്ര നിരപ്പിൽ നിന്ന് താഴെ കിടക്കുന്ന ആ പ്രദേശം ഇപ്പോഴും വെള്ളക്കെട്ടിൽ നിന്നും മോചിതമായിട്ടില്ല. 
പതിനായിരത്തോളം കുടുംബങ്ങൾ പൂർണ്ണമായും വീടില്ലാത്തവരായി. 
ആ കുടുംബങ്ങൾക്ക് വേണ്ടത് എല്ലാം വീണ്ടും ഉണ്ടാക്കി കൊടുക്കേണ്ടതുണ്ട്. 
പ്രളയ കാലത്ത് ഒട്ടേറെ സഹായങ്ങൾ വയനാട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. 
പ്രളയത്തെ അതിജീവിച്ചു വരുന്ന വയനാട്ടിൽ നിന്നും കുട്ടനാട്ടിലേക്ക് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ഒരു സ്നേഹ വണ്ടി തിരിക്കുന്നു.  
പുനർ ഗൃഹ പ്രവേശനത്തിന് തയ്യാറെടുക്കുന്ന കുട്ടനാട്ടിലെ ഒരു കുടുംബത്തിലേക്ക് വയനാട്ടിലെ ഒരു കുടുംബത്തിൽ നിന്നും ഒരു ഉപഹാരം കൊടുത്തു വിടാം.  

പാത്രങ്ങളുൾപ്പടെ വീട്ടിലേക്ക് അത്യാവശ്യമുള്ളത്  എന്തുമാവാം.
(പൊട്ടുന്നവ ഒഴിവാക്കണം) ശാസ്ത്രസാഹിത്യ പരിഷത് അത് ഏറ്റുവാങ്ങി അവർക്കെത്തിച്ചു കൊടുക്കും. 
ഈ ഉപഹാരങ്ങൾ ശേഖരിക്കാനായി ജില്ലയുടെ പല കേന്ദ്രങ്ങളിൽ പരിഷത് സ്നേഹ വിരുന്ന് സംഘടിപ്പിക്കുന്നു. 
ആദ്യ പരിപാടി കല്പറ്റ സരള ദേവി മെമ്മോറിയൽ സ്കൂൾ (SDMLP)  അങ്കണത്തിൽ മുഹറം ദിനത്തിൽ 20.09.2018 വ്യാഴം വൈകീട്ട് 5 മുതൽ 7 വരെ നടക്കും .

സ്നേഹ വിരുന്നും ഒപ്പം പഴയ കല പാട്ടുകളുമായി കൽപ്പറ്റയിലെ അമേച്വർ ഗായകർ ഒരുക്കുന്ന ഗാന സന്ധ്യയും
പരിപാടി കൽപ്പറ്റ M L A സി കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.  
സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും.  
പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരങ്ങൾ പരിഷത് അഭ്യർത്ഥിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *