May 22, 2026

ശുചീകരണ മേഖല-സ്വാകാര്യവൽക്കരണ നീക്കം ചെറുക്കുക

0
05-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുഖ്യ ചുമതലയായിരുന്ന പൊതുജനാരോഗ്യവും ശുചീകരണ പ്രവർത്തനങ്ങളും സ്വകാര്യവൽക്കരിക്കാനുള്ള സർക്കാർ നയത്തിന് കേരള മുനിസിപ്പൽ ആന്റ് കോർപ്പറേൻ വർക്കേഴ്‌സ് കോണ്‍ഗ്രസ്സ് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി കൽപ്പറ്റ നഗരസഭാ ഓഫീസിനു മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.സ്വകാര്യ വൽക്കരണത്തേയും മുതലാളിത്വ വ്യവസ്ഥയേയും എതിർത്തുകൊണ്ട് അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ ഈ മേഖലയെ തൊഴിൽ ചെയ്യുവരുടെ തൊഴിൽ ഇല്ലാതാക്കു സർക്കാർ നയം പിൻവലിക്കണമെന്ന്‍ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി.ആലി പറഞ്ഞു.പി.കെ.കുഞ്ഞിമൊയ്തീൻ അധ്യക്ഷത വഹിച്ചു.എ.പി.ഹമീദ്,കെ.അജിത,കെ.കെ.രാജേന്ദ്രൻ,ജൽദ്രൂത് ചാക്കോ,ആയിഷ പള്ളിയാൽ,പി.ആർ.ബിന്ദു,ടി.കെ.സുരേന്ദ്രൻ,സലാം കൽപ്പറ്റ,വി.രാമൻ,മനോജ് മേപ്പാടി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *