April 29, 2026

Shades of life ഡിജിറ്റൽ എക്സിബിഷൻ സംഘടിപ്പിച്ചു.

0
IMG_0120
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ എൻ.എസ് സുജിന്റെ ഫോട്ടോകളുടെ ഡിജിറ്റൽ എക്സിബിഷൻ സംഘടിപ്പിച്ചു.
യാത്രകൾക്കിടയിൽ പകർത്തിയ ഗ്രാമീണ ചിത്രങ്ങൾ, ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന വനത്തിന്റെയും വന്യജീവികളുടെയും ചിത്രങ്ങൾ, അപ്രത്യക്ഷമാവുന്ന ജീവിതരീതികളുടെ ചിത്രങ്ങൾ എന്നിവയാണ് shades of life എന്ന പ്രദർശനത്തിൽ ഒരുക്കിയത്.

പി.സുരേഷ് ബാബു പ്രദർശനം ഉദ്ഘാടനം ചെയ്തു.എൻ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. മുനീർ തോൽപ്പെട്ടി, ഷബീർ തുറയ്ക്കൽ, ഉമേഷ് വെള്ളമുണ്ട എന്നിവർ സംസാരിച്ചു.

ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *