May 30, 2023

അങ്കിൾ – മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട്ടിൽ പുരോഗമിക്കുന്നു.

0
IMG-20171005-WA0050
മാനന്തവാടി ∙ സൂപ്പർതാര ചിത്രങ്ങളുടെ ചിത്രീകരണം അപൂർവമായി മാത്രം
നടക്കുന്ന ജില്ലയിൽ മെഗാസ്റ്റാർ മമ്മൂട്ടി ഷൂട്ടിങ്ങിനായി എത്തിയത്
ആരാധകരെ ആവേശത്തിലാക്കി. ഗിരീഷ് ദാമോദര്‍ സംവിധാനം നിർവഹിക്കുന്ന
‘അങ്കിൾ’ എന്ന ചിത്ര ത്തിന്റെ ഷൂട്ടിങ്ങിനായാണ് ബുധനാഴ്ച രാവിലെ
മമ്മൂട്ടിയും സംഘവും തിരുനെല്ലിയിലെത്തിയത്. അപ്പപ്പാറ ബസ് കാത്തിരിപ്പ്
കേന്ദ്രത്തിലും തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിസരത്തുമായായിരുന്നു ആദ്യ
ദിനങ്ങളിലെ ഷൂട്ടിങ്ങ്. മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ് കാണാൻ വിവിധ
സ്ഥലങ്ങളിൽ നിന്ന് ആരാധകർ ഒഴുകി എത്തി. സുരക്ഷാ മുൻകരുതലെന്ന നിലയിൽ
പൊലീസ് സംരക്ഷണത്തോടെയാണ് ചിത്രീകരണ ജോലികൾ പുരോഗമിക്കുന്നത്. അബ്രാ
ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജോയ് മാത്യുവും എസ്‌ജെ ഫിലിംസിന്റെ
ബാനറില്‍ സജയ് സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രം

നിര്‍മ്മിക്കുന്നത്. ജോയ് മാത്യുവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും
എഴുതിയത്. മമ്മൂട്ടി നായകനായ ഇൗ കുടുംബ ചിത്രത്തിന്റെ ഷൂട്ടിങ്
പുരോഗമിക്കുകയാണ്.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *