January 24, 2026

എസ്.എസ്.എഫ് കേരള കാമ്പസ് അസംബ്ലി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയതു

0
IMG_20171006_170251
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: സർഗാത്മക വിദ്യാർത്ഥിത്വം സാധ്യമാണ് എന്ന പ്രമേയത്തിൽ 2017 നവംബർ 11, 12 തിയ്യതികളിൽ നടവയൽ സി.എം കോളേജ് മൗണ്ട് റാസി യിൽ നടക്കുന്ന എസ്എസ്എഫ് കേരള കാമ്പസ് അസംബ്ലിയുടെ സ്വാഗത സംഘം ഓഫീസ്  പനമരത്ത് തുറന്നു . ഓഫീസ് വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിണ്ടന്റ് പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു.,അസംബ്ലിയുടെ വിജയത്തിനായി 313 അംഗ സ്വാഗത സംഘം11 ഉപസമിതികളിലായപ്രവർത്തിച്ചു വരുന്നു.  കേരളത്തിലെ വിവിധ ആർട്സ് & സയൻസ് കോളേജിൽ നിന്നും 3000 ൽ അതികം   വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്  . എസ്.എസ് എഫ് പ്രഥമ കാമ്പസ് അസംബ്ലിയുടെ സ്വാഗത സംഘത്തിന്റെ കീഴിൽ വയനാട്ടിൽ വിവിധ പ്രചാരണ പ്രവർത്തങ്ങളാണ് നടക്കുന്നത്. സ്വാഗത സംഘം  സ്വാഗത സംഘം ജനറൽ കൺവീനർ എസ് ശറഫുദീൻ വിഷയാവതരണം നടത്തി,  കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റിയംഗം കെ.ഒ അഹ്മദ് കുട്ടി ബാഖവി അദ്ധ്യക്ഷത വഹിച്ചു.  എസ്.എം.എ ജില്ലാ പ്രസിഡണ്ട് മുഹമ്മദലി ഫൈസി, എസ്.ജെ.എം ജില്ലാ പ്രസിഡണ്ട് അലവി സഅദി എസ് എസ്.എഫ് ജില്ലാ പ്രസിണ്ടന്റ് ശമീർ ബാഖവി, എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷൻ ഇപി അബ്ദുള്ള സഖാഫി മുഹമ്മദലി സഖാഫി പുറ്റാട്  എസ് ജെഎം ജില്ലാ സെക്രട്ടറി ടി.പി അബ്ദുസലാം മുസ്ലിയാർ  മറ്റു പ്രാസ്ഥാനിക നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.ജനറൽ സെക്രട്ടറി ഫള് ലുൽ ആബിദ് സ്വാഗതവും  ഫിനാൻസ് സെക്രട്ടറി ഡോ.ഇർഷാദ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *