January 19, 2026

മേൽ അധികാരികൾകണ്ണ് തുറക്കണം – പി.കെ.അസ്മത്ത്

0
01
By ന്യൂസ് വയനാട് ബ്യൂറോ
:: മടക്കിമല കള്ള് ഷാപ്പ് സമരം 50 ദിവസം പിന്നിട്ടിട്ടും അധികാരികൾ കണ്ണ് തുറക്കാത്തതെന്തന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.അസ്മത്ത് പറഞ്ഞു. മടക്കിമല കെൽട്രോൺമുക്കിൽ പൊതുജനങ്ങളുടെ എതിർപ്പ് വക വെക്കാതെ ജനവാസ കേന്ദ്രത്തിൽ തുടങ്ങിയ കള്ള് ഷാപ്പിനെതിരെ നാട്ടുകാർ 50 ദിവസത്തിലധികമായി നടത്തി വരുന്ന സത്യാഗ്രഹ സമരം കണ്ടില്ലെന്ന് നടിക്കുന്ന മേലാധികാ രികളുടെ നടപടി പൊറുക്കാൻ കഴിയാത്തതാണെന്നും അടിയന്തിരമായി മേലാധികാരികൾ ഇടപെട്ട് കള്ള് ഷാപ്പ് അടച്ചുപൂട്ടണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. സമരപന്തലിൽ എത്തി ഐക്യദാർഡ്യമർപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുൻ എം.എൽ.എ  എം.വി.ശ്രേയാംസ്കുമാർ മുഖ്യാഥിതിയായിരുന്നു. വർഗ്ഗീസ് കളരിക്കൽ അധ്യക്ഷത വഹിച്ചു.മുസ്തഫ പാറതൊടുക, മുഹമ്മദ് വടകര, അഷ്റഫ് ചിറക്കൽ, ഗഫൂർ കാട്ടി, സി.അബ്ദുൾ ഖാദർ, ഹനീഫ, കബീർ പൈകാടൻ, സൈയിദ്, എ.ടി.സൈയിദ്, എൻ.പി. കോയാമു, മായി പൊയിൽ മുഹമ്മദ്, സൈനുദ്ദീൻ പറമ്പൻ ,അബ്ദു.ടി. റഷീദ്, ടി. കബീർതച്ചറമ്പൻ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *