May 10, 2024

മാനന്തവാടിയിലും ബത്തേരിയിലും ഇ എസ് ഐ ഡിസപെന്‍സറി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

0
മാനന്തവാടി:   മാനന്തവാടിയിലും, സുല്‍ത്താന്‍ ബത്തേരിയിലും ഇ എസ് ഐ ഡിസപെന്‍സറി ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം  ജില്ലയിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്നു.  സംസ്ഥാനത്ത് 18 ഇ എസ് ഐ ഡിസപെന്‍സറികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതിയായി. കേന്ദ്രസര്‍ക്കാരിന്റെ ഇ  എസ് ഐ  പ്രത്യേക സ്കീം പ്രകാരം രാജ്യത്തെ എല്ലാ റവന്യൂ ജില്ലകളിലും  ഇ എസ് ഐ ഡിസപെന്‍സറികള്‍ അനുവദിക്കുന്നതിന്‍റെ ഭാഗമായി ഭാഗമായാണ്  സംസ്ഥാനത്തും പുതിയ  ഡിസപെന്‍സറികള്‍ ആരംഭിക്കുന്നത്.  നിലവില്‍ സംസ്ഥാനത്ത് ഡിസ്പെന്‍സറികള്‍ ഇല്ലാത്ത ഒരു ജില്ലയും ഇല്ല.  ഇ എസ് ഐ പരിരക്ഷ ലഭിക്കേണ്ട 2000 മുതല്‍ 3000 വരെ തൊഴിലാളികള്‍ ഉള്ളതാണ് ആറു ഡിസപെന്‍സറികളും. 2000 ല്‍ താഴെ തൊഴിലാളികള്‍ ഉള്ളതാണെങ്കിലും ഭാവിയിലെ വര്‍ദ്ധനവ് കൂടെ കണക്കിലെടുത്താണ് ബാക്കിയുള്ള 12 എണ്ണത്തിനും കൂടെ അനുമതി നല്‍കിയത്. കോഴിക്കോട്, വയനാട്, ഇടുക്കി, കൊല്ലം,  പാലക്കാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം,  മലപ്പുറം എന്നിവിടങ്ങളിലാണ് പുതിയതായി  ഇ എസ് ഐ ഡിസപെന്‍സറികള്‍ ആരംഭിക്കുന്നത്.   ജില്ലയില്‍ ഇ എസ് ഐ പരിരക്ഷ ലഭിക്കുന്ന നിരവധി തൊഴിലാളികള്‍  ഉണ്ട് എന്നാല്‍  വേണ്ടത്ര ആശുപത്രികള്‍ ഇല്ലാത്തതിനാല്‍  തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭ്യമായിരുന്നില്ല . ഈ പ്രശനങ്ങള്‍ക്ക് പരിഹാരമാവുകയാണ് ഇ എസ് ഐ ഡിസപെന്‍സറി കള്‍ ആരംഭിക്കുനതിലൂടെ.   ഒരു തൊഴിലാളി കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിരക്ഷയുള്ളതിനാല്‍ ഡിസപെന്‍സറി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മാനന്തവാടിയിലെ നിരവധി തൊഴിലാളി കുടുംബാംഗങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം  ലഭ്യമാവുകയും ചെയ്യും.  ഇന്‍ഷൂറന്‍സ് പദ്ധതിയില്‍  തുടരാനുള്ള  പ്രതിമാസ വരുമാനപരിധി 15000 രൂപയില്‍ നിന്നും 21000 രൂപയായി വര്‍ധിപ്പിച്ചത്  കൂടുതല്‍ തൊഴിലാളികള്‍ക്ക് ഇ എസ് ഐ  ആനുകൂല്യത്തിന് അവസരം നല്‍കും. ഇ എസ് ഐ പരിരക്ഷയുള്ള തൊഴിലാളി ചികിത്സയ്ക്കും, അവധി അപേക്ഷയ്ക്കുമെല്ലാം സമീപിക്കേണ്ടത് ഇ എസ് ഐ ഡിസപെന്‍സറികളെയാണ്. പുതിയതായി ആരംഭിക്കുന്ന  ഡിസപെന്‍സറികളില്‍ ഒരു  ഡോക്ടറും, എട്ട് സ്റ്റാഫുകളും അടക്കം ഒന്‍പത് പേരാണ് ഉണ്ടാവുക.  ആദ്യത്തെ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന ചെലവ് ഇ എസ് ഐ കോര്‍പറേഷന്‍ വഹിക്കുന്നതിനാല്‍  ഉടന്‍തന്നെ വാടക കെട്ടിടത്തില്‍ ഡിസപെന്‍സറികള്‍ പ്രവര്‍ത്തനം ആരംഭിക്കാനും സാധിക്കും. . ഡിസപെന്‍സറിയിലേക്ക് ഡോക്ടര്‍മാരെയും ജീവനക്കാരെയും കാരാര്‍ അടിസ്ഥാനത്തിലോ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് ആണ് നിയമിക്കുക എന്നാണ് ഇ എസ് ഐ ഡയറക്ടര്‍ അറിയിക്കുന്നത്. മാനന്തവാടിയില്‍ ഡിസപെന്‍സറി പ്രവര്‍ത്തനം ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഒ ആര്‍ കേളു എം എല്‍ എ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *