February 15, 2026

ഗോത്ര വിഭാഗങ്ങളെ സർക്കാർ വഞ്ചിക്കുന്നുവെന്നാരോപിച്ച് ആദിവാസി സംഘത്തിന്റെ ട്രൈബൽ ഓഫീസ് മാർച്ച്

0
IMG-20171009-WA0018
By ന്യൂസ് വയനാട് ബ്യൂറോ
  കാട്ടിക്കുളം:ആദിവാസി സമൂഹത്തിനായി മുതല കണ്ണീരൊഴുക്കി അധികാരത്തിലെത്തിയ സി.പിഎം ഭരണം ഗോത്ര സമൂഹത്തെ അവഗണിച്ചുവെന്ന് കേരള ആദിവാസി സംഘം ജില്ലാപ്രസിഡന്റ് പാലേരി രാമൻ .പിണറായി വിജയന്റെ അധികാരത്തിൽ മാനേജ്മെന്റ് കോളേജിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സ്റ്റൈഫെന്റുപോലും നൽകാതെ നൂറ് കണിക്കിന് കുട്ടികൾ കോളേജിൽ നിന്നും പുറത്താക്കപെടുന്ന അവസ്ഥയാണന്നും പാലേരി രാമൻ പറഞ്ഞു .കാട്ടിക്കുളം ട്രൈബൽ ഓഫീസിലേക്ക് ആദിവാസി സംഘം സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ആദിവാസികളുടെ കാർഷിക വായ്പ തള്ളുമെന്ന് പറഞ്ഞ് ഗോത്ര സമൂഹത്തേ വഞ്ചിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു: അവകാശ നിഷേധത്തിനെതിരെ ജില്ലയിലെ പട്ടികവർഗ്ഗ ഓഫിസുകളിലേക്ക് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജില്ലാ വൈസ് പ്രസിഡണ്ട് അരീക്കര ചന്തു പറഞ്ഞു .ബിജെപി തിരുനെല്ലി പഞ്ചായത്ത് പ്രസിഡണ്ട്.ഏ ബി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു .ബിജെപി 'പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ, വിജയൻ കൂവള ,'പ്രകാശൻ അരണ പാറ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *