December 6, 2025

യൂത്ത് ലീഗ് ഫാസിസ്റ്റ് വിരുദ്ധ റാലി; കണ്‍വെന്‍ഷന്‍ നടത്തി

0
20171009_194027
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: വര്‍ഗ്ഗീയതക്ക് മറുപടി ബഹുസ്വരത എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി കല്‍പ്പറ്റയില്‍ വെച്ചു സംഘടിപ്പിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ റാലിയും മാനവ സംഗമവും  വിജയിപ്പിക്കുവാന്‍ കാവുംമന്ദത്ത് നടന്ന തരിയോട് പഞ്ചായത്ത് യൂത്ത് ലീഗ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ് ഉദ്ഘാടനം ചെയ്തു. അബ്ബാസ് വാഫി അദ്ധ്യക്ഷത വഹിച്ചു.  നിയോജക മണ്ഡലം പ്രസിഡന്‍റ് മുജീബ് കെയംതൊടി പ്രമേയ വിശദീകരണം നടത്തി. പൊതുമരാമത്ത് റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ജില്ലാ യൂത്ത് പ്രഖ്യാപിച്ച കുഴിയെണ്ണല്‍ സമരം വിജയകരമായി സംഘടിപ്പിക്കുവാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, ബഷീര്‍ പുള്ളാട്ട്, പി ബീരാര്‍, പോക്കര്‍ പള്ളിക്കണ്ടി, ഖാലിദ് കണിയാങ്കണ്ടി, എ കെ ഷക്കീര്‍, ജലീല്‍ പീറ്റക്കണ്ടി, ഫൈസല്‍ മഞ്ചപ്പുള്ളി, ‍ഷിഹാബ് ചോലക്കല്‍, പി പി ഷമീര്‍, കെ ഷബീറലി തുടങ്ങിയവര്‍ സംസാരിച്ചു. എം പി ഹഫീസലി സ്വാഗതവും പി ഷമീര്‍ നന്ദിയും പറഞ്ഞു. പഞ്ചായത്ത് തല സംഘാടക സമിതി ഭാരവാഹികളായി കെ ഇബ്രാഹിംഹാജി (ചെയര്‍മാന്‍), എം പി ഹഫീസലി (കണ്‍വീനര്‍), പി ബീരാന്‍ (ട്രഷറര്‍) അടക്കമുള്ള 51 അംഗങ്ങളെ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *