January 19, 2026

പുസ്തകചർച്ച സംഘടിപ്പിച്ചു

0
IMG_20171008_154248
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയത്തിലെ ചർച്ചാവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച നടത്തി. . ദയാഭായിയുടെ ആത്മകഥയായ ബി "പച്ചവിരൽ " എന്ന കൃതി അദ്ധ്യാപികയും ഗവേഷകയുമായ എം. ബി. ഉഷാകുമാരി  അവതരിപ്പിച്ചു . ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രതേകിച്ചും മധ്യപ്രദേശിലെ ഗോണ്ട് എന്ന ആദിവാസികൾക്കിടയിൽ കീഴാള ജനതയുടെ അവകാശങ്ങൾക്കായി പൊരുതാൻ സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച അപൂർവ വ്യക്തിത്വമാണ് ദയാബായി.ഗാന്ധിജിയുടെയും ക്രിസ്തുവിന്റെയുമൊക്കെ ആദർശങ്ങൾ സ്വീകരിച്ച് സമൂഹത്തിനായി പ്രവർത്തിക്കുന്ന ഇത്തരം വ്യക്തികളുടെ അനുഭവങ്ങൾ ഭാവി തലമുറയ്ക്ക് വിലപ്പെട്ട പാഠങ്ങളാണ് നല്കുന്നതതെന്നു പുസ്തകം പരിചയപ്പെടുത്തിയ എം ബി ഉഷാകുമാരി അഭിപ്രായപ്പെട്ടു .
ഗ്രന്ഥാലയം സെക്രട്ടറി വി കെ പ്രസാദ് അധ്യക്ഷത വഹിച്ചു . ചർച്ചാവേദി കൺവീനർ എം ഗംഗാധരൻ സ്വാഗതമാശംസിച്ചു . പി സുരേഷ് ബാബു , സുധീഷ് കരിങ്ങാരി , എം സി ജിലിൻ, മാർട്ടിൻ , ഷബിത ടീച്ചർ , രശ്മി , സെബാസ്റ്റ്യൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *