April 27, 2024

കരുണ തേടി ഒരു കുടുംബം

0
Img 20171006 Wa0096 1
മാനന്തവാടി:
എടവക പഞ്ചായത്ത് നാലാം വാർഡ് പഴശ്ശിനഗറിൽ താമസിക്കുന്ന 
പുത്തൻപുരയിൽ സിയാബ് എന്ന 30 കാരനായ യുവാവും കുടുംബവും നമ്മളോരോരുത്തരുടേയും കാരുണ്യ സ്പർശം തേടുകയാണു.
ഇരുകാലുകളും തളർന്ന് എഴുന്നേറ്റ് നിൽക്കാൻ സാധിക്കാത്ത *muscular dystrophy* എന്ന അപൂർവ്വ രോഗത്തിന്റെ പിടിയിൽ പെട്ട സിയാബ്, കഴിഞ്ഞ. കുറച്ച് വർഷങ്ങളായി   മനുഷ്യ സ്നേഹികളായ പ്രദേശവാസികളുടെ സഹായത്താൽ  ചികിൽസയും ജീവിതച്ചെലവും നടത്തി വരുകയായിരുന്നു.
ജീവിതം ഒരു വിധം മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരിക്കെയാണു ഇവരെ തീരാ വേദനയിൽ ആക്കിക്കൊണ്ട് ഇടിത്തീ പോലെ മറ്റൊരു ദുരന്തം കൂടി ഇവർക്ക് സംഭവിച്ചത്. 
 സിയാബിന്റെ 3 വയസ്സുള്ള മകൻ ഷാമിലിനു മസ്തിഷ്ക  സംബന്ധമായ അത്യപൂർവ രോഗമായ *Dravet  Syndrome* പിടിപെട്ടിരിക്കുന്നു. അപസ്മാര രോഗത്തോട് സമാനമായ ഈ രോഗം പിടിപെട്ട് ശ്വാസതടസ്സവും കഠിന വേദനയും കൊണ്ട് പിടയുന്ന ഷാമിൽമോനെ കണ്ട് നിൽക്കാൻ സാധിക്കാതെ ഇവർ പകച്ചിരിക്കയാണു.
ഇതിനു നിലവിൽ ലഭ്യമായ ചികിൽസ എന്നത് വൻ പണച്ചിലവ് വരുന്നതാണു.
സിയാബിന്റെ ചികിൽസ പോലും നടത്തുവാൻ ബുദ്ധിമുട്ടുന്ന ഇവർക്ക് ഷാമിൽമോന്റെ അസുഖം കൂടി ആയപ്പോൾ പിന്നീടുള്ള ഒരേയൊരു മാർഗ്ഗം മനുഷ്യസ്നേഹികളായ നമ്മളോരോരുത്തരുടേയും കനിവിനായി കൈനീട്ടുക എന്നത് മാത്രമായിരിക്കയാണു.
ഇതിനു വേണ്ടി പ്രദേശവാസികൾ ചേർന്ന്, സ്ഥലം MLA , പഞ്ചായത്ത് ഭാരവാഹികൾ,പള്ളി – അമ്പലക്കമ്മിറ്റി, പ്രതിനിധികൾ , പൊതു പ്രവർത്തകർ, തൊഴിലാളികൾസാധാരണക്കാർ തുടങ്ങിയ എല്ലാവരേയും ഉൾക്കൊള്ളിച്ച് കൊണ്ട് ഒരു ചികിൽസാ സഹായക്കമ്മിറ്റി രൂപീകരിച്ചിരിക്കയാണ്.
സിയാബ് , ഷാമിൽ എന്നിവരുടെ രോഗ ചികിൽസയ്ക്ക് പുറമെ ഈ കുടുംബത്തിനു ഒരു നിത്യ വരുമാനമാർഗ്ഗം കൂടി ഉണ്ടാക്കിക്കൊടുക്കാൻ ആവശ്യമായ സംഖ്യ ശേഖരിക്കുകയാണു പ്രസ്തുത കമ്മിറ്റിയുടെ ലക്ഷ്യം..
അതിനാൽ 
പ്രിയപ്പെട്ട മനുഷ്യസ്നേഹികളേ.. ഈ കുടുംബത്തിനു ഹൃദയപൂർവമുള്ള പ്രാർത്ഥനയോടൊപ്പം അകമഴിഞ്ഞ സാമ്പത്തിക സഹായവും  നൽകി ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു..
വിശ്വസ്തതയോടെ,
ചെയർമാൻ / കൺവീനർ
Mob: 9495292754/ 9544102030
M/S  Ciyab Shamil Chikilsa Committee
Account Number : 130051201020099
IFC code : FDRL0WDCB01
Wayanad District Co.Operative Bank
Mananthavady Branch,
Wayanad.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *