കുഴിയെണ്ണല്‍ സമരം സംഘടിപ്പിച്ചു
.
കാവുംമന്ദം: പാടെ തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായ ജില്ലയിലെ പൊതുമരാമത്ത്
റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ യൂത്ത് ലീഗ് തീരുമാന പ്രകാരം തരിയോട് പഞ്ചായത്ത് കമ്മിറ്റി പാതാളത്തെ നാണിപ്പിക്കും പാതകള്‍ എന്ന മുദ്രാവാക്യവുമായി കാവുംമന്ദത്ത് സംഘടിപ്പിച്ച കുഴിയെണ്ണല്‍ സമരം ജില്ലാ വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. എം പി ഹഫീസലി അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന്പഞ്ചായത്തിലൂടെ കടന്നു പോകുന്ന പ്രധാനപ്പെട്ട പൊതുമരാമത്ത് റോഡായ കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡിലുള്ള കുഴികള്‍ എണ്ണി തിട്ടപ്പെടുത്തി. കെ വി സന്തോഷ്, ഖാലിദ് കണിയാങ്കണ്ടി, ഷമീര്‍ പുതുക്കുളം, എ കെ ഷക്കീര്‍, ജലീല്‍ പീറ്റക്കണ്ടി, സി ഉമ്മര്‍, സഹീറുദ്ദീന്‍ പള്ളിമാലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി..






Leave a Reply