ലോകകാഴ്ച ദിനം ജില്ലാതല ഉദ്ഘാടനം ഇന്ന്
മാനന്തവാടി> ലോകകാഴ്ച ദിനം 2017 ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 12 ന് രാവിലെ 10 മണിക്ക് ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ജില്ലാ പൊലിസ് ചീഫ് ഡോ അരുള്‍ ആര്‍ ബി കൃഷ്ണ ഐ പി എസ് പരിപാടി ഉദ്ഘാടനം ചെയ്യും. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ ഷൈമ ടി ബെന്നി അധ്യക്ഷയാകും. മാനന്തവാടി ജില്ലാ ആശുപത്രി ഒഫ്താല്‍മോളജിസ്റ്റ് ഡോ ഷാലോസ് നോവ നേത്രരോഗങ്ങളും സംരക്ഷണവും എന്ന വിഷയത്തില്‍ ക്ലാസെടുക്കും. തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരവും, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നേത്ര പരിശോധനാ ക്യാമ്പും നടക്കും.





Leave a Reply