April 29, 2026

റോഡാണോ? തോടാണോ?

0
mty-road-12
By ന്യൂസ് വയനാട് ബ്യൂറോ

തോടുപോലായി ചാമാടിപൊയിൽ റോഡ്

മാനന്തവാടി :∙ ഒരു മഴപെയ്യുമ്പോഴേക്കും വെളളം കെട്ടികിടന്ന് തോടാവുന്ന
അവസ്ഥയിലാണ് പാണ്ടിക്കടവ്– ചാമാടിപൊയിൽ റോഡ്. എടവക പഞ്ചായത്തിലെ
പാണ്ടിക്കടവ് ടൗണിൽ നിന്ന് ആരംഭിച്ച് ചങ്ങാടക്കടവ്–പായോട് ഭാഗത്തേക്കുളള
റോഡ് അതുകൊണ്ട് തന്നെ മഴക്കാലം മുഴുവൻ ചളിക്കുളമായാണ് കിടക്കുക. വീടി
കുറഞ്ഞ റോഡിൽ പലയിടത്തും ഒാവുചാൽ നിർമ്മിക്കുക എന്നത് പ്രായോഗികമല്ല.
റോഡിൽ കെട്ടികിടക്കുന്ന മഴവെളളം സമീപത്തുളള പുഴയിലേക്ക്
ഒഴുക്കിക്കളയുന്നതിന് ആവശ്യമായ കലുങ്ക് നിർമിക്കണണമെന്നാണ് നാട്ടുകാരുടെ
ആവശ്യം.

പാണ്ടിക്കടവ് കാലിച്ചന്ത, ചാമാടിപൊയിൽ കോളനി, ജലസേചന വകുപ്പിന്റെ ഒാഫിസ്
തുടങ്ങിയവയിലേക്ക് എത്താനുളള ഏക മാാർഗമാണിത്. വിദ്യാർഥികൾ അടക്കമുളള
യാത്രക്കാർ റോഡ് തകർന്നതിന്റെ ദുരിതം പേറുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *