January 24, 2026

മാനന്തവാടി നഗരസഭ കേരളോത്സവം ഞായറാഴ്ച തുടങ്ങും.

0
By ന്യൂസ് വയനാട് ബ്യൂറോ
സമാപനം 23-ന്
മാനന്തവാടി>  നഗരഭാ കേരളോത്സവം ഒക്ടോബര്‍ 15മുതല്‍ 23 വരെ നടക്കും.  ഒക്ടോബര്‍ 15 ന് രാവിലെ 9.30 മുതല്‍   രചനാ മത്സരങ്ങള്‍, കായിക മത്സരങ്ങള്‍  (അത്ലറ്റിക്സ്) മാനന്തവാടി ഗവ ഹൈസ്കൂളിലും ,17 ന് വടംവലി, ക്രിക്കറ്റ്, വോളിബോള്‍, കബഡി എന്നിവ ഗവ ഹൈസ്കൂള്‍ ഗ്രൗണ്ടിലും  18 ന്   മെഹന്തി മത്സരം, കളിമണ്‍ ശില്‍പ്പ നിര്‍മ്മാണം എന്നിവ കമ്യൂണിറ്റി ഹാളിലും,  ഷട്ടില്‍ ബാഡ്മിന്റന്‍,ചെസ്സ്‌ തുടങ്ങിയവ ഡയാനാ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും നടക്കും. 19, 20 തീയതികളിലായി ഫുട്ബോള്‍ മത്സരം മാനന്തവാടി ഗവ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും.  21 ന് വിവിധ കലാമത്സരങ്ങള്‍  മാനന്തവടി ഗവ യു പി സ്കൂളില്‍ നടക്കും.  23 ന് വൈകുന്നേരം 3 മണിക്ക് നഗരസഭാ ഓഫീസ് പരിസരത്ത്നിന്നും ഘോഷയാത്ര സംഘടിപ്പിക്കും. വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനം ഗാന്ധിപാര്‍ക്കില്‍ ഒ ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷന്‍ വി ആര്‍ പ്രവീജ് അധ്യക്ഷനാകും.  നഗരസഭാ ഉപാധ്യക്ഷ പ്രദിപാ ശശി സമ്മാനങ്ങള്‍ വിതരണം ചെയ്യും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *