February 18, 2026

കലാലയ രാഷ്ട്രീയം : ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കാൻ നിയമനടപടി ഉണ്ടാകണം. -എസ്എഫ്ഐ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  കലാലയ രാഷ്ട്രീയം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കാൻ നിയമ നടപടി ഉണ്ടാവണമെന്ന് എസ്എഫ്ഐ ചുണ്ടമുക്ക്‌ രണ്ടേനാല്‍ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. ക്യാമ്പസ് സംഘടനാ പ്രവർത്തനങ്ങൾക്ക് കൂച്ചു വിലങ്ങിടുന്ന ഹൈക്കോടതി ഉത്തരവ് ജനാതിപത്യ വിരുദ്ധവും വിദ്യാർഥികളുടെ അവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റവുമാണ്‌. ഹൈക്കോടതിയുടെ ഈ വിധിയെ മറികടക്കാൻ സർക്കാർ നിയമ നിർമാണം നടത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭാരവാഹികളായി അഫ്സൽ കെ (സെക്രട്ടറി) , സുജിത്ത് (പ്രസിഡന്റ്) , അൻസിൽ, റിഷാൻ (ജോയിന്‍  സെക്രട്ടറിമാർ), ടി ഐ അസ്‌ലം , കെ കെ അസ്‌ലം  (വൈസ് പ്രസിഡന്റുമാർ) , ഷിബിലി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *