November 15, 2025

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അപലപനീയം- മനുഷ്യാവകാശ സംരക്ഷണ മിഷന്‍

0

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രങ്ങള്‍  മനുഷ്യാവകാശ ലംഘനവും നീതിനിഷേധവുമാണെന്ന് മനുഷ്യാവകാശ സംരക്ഷണ മിഷന്‍ വയനാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ കുറ്റക്കാര്‍ക്കെതിരെ  കര്‍ശനനടപടി കൈകൊണ്ട് മാതൃകാപരമായ ശിക്ഷ നടപ്പിലാക്കാന്‍ ഭരണകൂടം തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ മനുഷ്യാവകാശ സംരക്ഷണ മിഷന്‍ ജില്ലാ പ്രസിഡന്റ് പി ജെ ജോണ്‍ അധ്യക്ഷനായിരുന്നു.  പ്രൊഫ സെല്‍വ രാജ്, ജോസഫ് അമ്പാട്ട്, ശകുന്തള കരിമ്പില്‍, ജെയിന്‍ ചെന്നലോട്, കുഞ്ഞുമോന്‍ ജോസഫ്, മുത്തു, ദേവസ്യ എരമംഗലം എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *